Vismaya News
Connect with us

Hi, what are you looking for?

NATIONAL

നിരുപാധികം മാപ്പു പറയാം; കോടതിയലക്ഷ്യ കേസില്‍ അര്‍ണബ് ഗോസ്വാമി

2016ലെ കോടതിയലക്ഷ്യ കേസില്‍ നിരുപാധികം മാപ്പുപറയാമെന്ന് റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫും എംഡിയുമായ അര്‍ണബ് ഗോസ്വാമി. അന്തരിച്ച പരിസ്ഥിതി പ്രവര്‍ത്തകനും ‘ദ എനര്‍ജി ആന്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ട്’ മുന്‍ തലവനുമായ ആര്‍.കെ പച്ചൗരി നല്‍കിയ കേസിലാണ് പ്രതികരണം.

ടൈംസ് നൗവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെയാണ് അര്‍ണബിനെതിരെ പച്ചൗരി കേസ് കൊടുത്തത്. പച്ചൗരിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന കോടതി ഉത്തരവുകള്‍ മനഃപൂര്‍വം ലംഘിച്ചെന്ന് കാണിച്ചായിരുന്നു മാധ്യമങ്ങള്‍ക്കെതിരെ പച്ചൗരി കേസ് കൊടുത്തത്.

അന്ന് ടൈംസ് ഓഫ് നൗ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന അര്‍ണബിനും ബെന്നെറ്റ് ആന്‍ഡ് കോള്‍മാന്‍, ദ എക്മോണിക് ടൈംസ്, രാഘവ് ഓഹ്രി, പ്രണോയ് റോയ് എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിരുന്നു. കേസ് നടപടികള്‍ക്കിടെ 2020 ഫെബ്രുവരി 13ന് പച്ചൗരി മരിക്കുകയായിരുന്നു.

മുതിര്‍ന്ന അഭിഭാഷകയായ മാളവിക ത്രിവേദിയാണ് അര്‍ണബ് ഗോസ്വാമിക്ക് വേണ്ടി ഡല്‍ഹി ഹൈക്കോടതിയില്‍ ഹാജരായത്. ഒരാഴ്ചയ്ക്കിടെ അര്‍ണബിന്റെ നിരുപാധിക മാപ്പ് സമര്‍പ്പിക്കാമെന്ന് അഭിഭാഷക ജസ്റ്റിസ് മന്‍മീത് പ്രിതം സിംഗ് അറോറയെ അറിയിച്ചു

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...