Vismaya News
Connect with us

Hi, what are you looking for?

NATIONAL

ജമ്മുവിലെ ഭീകരാക്രമണം; അന്വേഷണത്തിന് എന്‍.ഐ.എയും


പൂഞ്ച്: ജമ്മുവിലെ പൂഞ്ചില്‍ സേനാവാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവം എന്‍.ഐ.എയും അന്വേഷിക്കും. വെള്ളിയാഴ്ച ഉച്ചയോടെ സംഘം പൂഞ്ചിലെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. രജൗരി മേഖലയിലെ ഭീംബര്‍ ഗലിയില്‍നിന്ന് പൂഞ്ചിലേക്ക് പോകുന്നതിനിടെയായിരുന്നു സൈനികര്‍ ആക്രമിക്കപ്പെട്ടത്‌.

ഫോറന്‍സിക് വിധ​ഗ്ധരോടൊപ്പമായിരിക്കും സംഘം സ്ഥലം സന്ദര്‍ശിക്കുക. ഹവിൽദാർ മന്‍ദീപ് സിങ്, ലാൻസ് നായിക് ദേബാശിഷ് ​​ബസ്വാൾ, ലാൻസ് നായിക് കുൽവന്ത് സിങ്, ശിപായി ഹർകൃഷൻ സിങ്, ശിപായി സേവക് സിങ് എന്നിവരാണ് കൊല്ലപ്പെട്ട സൈനികർ. കരസേനാ മേധാവി മനോജ് പാണ്ഡേ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

കനത്തമഴ കാരണം കാഴ്ചക്കുറവുണ്ടായിരുന്നു. ഇതു മുതലെടുത്താണ് ഭീകരർ ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. മൂന്നു വശങ്ങളിൽനിന്നാണ് ഭീകരർ വാഹനത്തിനുനേരെ വെടിവെച്ചത്. പിന്നീട് ഗ്രനേഡുമെറിഞ്ഞു. ഇതോടെ വാഹനത്തിന്റെ ഇന്ധനടാങ്കിന് തീപിടിച്ചു.

സംഘത്തിൽ നാലു ഭീകരർ ഉണ്ടായിരുന്നുവെന്നാണ് സൈന്യത്തിന്‍റെ നിഗമനം. രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ അംഗങ്ങളാണ് ആക്രമണത്തിനിരയായത്. ഭീകരവിരുദ്ധ പോരാട്ടത്തിനായി നിയോഗിക്കപ്പെട്ടവരാണ് ഇവർ. ആക്രമണം നടത്തിയ ഭീകരർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് സൈന്യം വ്യക്തമാക്കി.

പൂഞ്ചിൽനിന്ന് 60 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്ന സ്ഥലം. വാഹനത്തിന് തീപിടിച്ചാണ് അപകടമെന്നായിരുന്നു ആദ്യം സൈനികവൃത്തങ്ങൾ പറഞ്ഞത്. പിന്നീടാണ് ഭീകരാക്രമണമണമാണെന്ന് സ്ഥിരീകരിച്ചത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...