Monday, September 25, 2023

ഷാരൂഖാൻ ചിത്രത്തിൽ അല്ലു അർജുനും; നിരസിച്ച ഓഫർ ഒടുവിൽ സ്വീകരിച്ചു അല്ലു

പഠാന്റെ ഉജ്വല വിജയത്തിന് ശേഷം അണിയറയിൽ ഒരുങ്ങുന്ന ഷാരൂഖ് ചിത്രമാണ് ജവാൻ. ആറ്റ്ലിയുടെ സംവിധാനത്തിൽ നയൻതാര നായികയായി എത്തുന്ന ചിത്രത്തിൽ അല്ലു അര്‍ജുന്‍ ഭാഗമാകും എന്നാണ് പുതിയ വിവരം. മാസങ്ങള്‍ക്ക് മുന്‍പ് നിരസിച്ച ഓഫറാണ് അല്ലു വീണ്ടും സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ഏകദേശം ഒരു മാസം അല്ലുവിന്‍റെ ജവാനിലെ ഭാഗം മുംബൈയിൽ ചിത്രീകരിച്ചുവെന്നാണ് ചില  ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അര ദിവസത്തെ ജോലി മാത്രം ആവശ്യമുള്ള ഒരു ചെറിയ അതിഥി വേഷം ആയിരുന്നു അല്ലുവിന്‍റെ എന്നാണ് റിപ്പോര്‍ട്ട്.  അത് അല്ലു പൂര്‍ത്തിയാക്കിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നേരത്തെ പുഷ്പ 2വില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ജവാനിലെ അതിഥി വേഷം അല്ലു സ്വീകരിച്ചില്ല എന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാൻ തിയറ്ററിൽ എത്തുക. നയൻതാര അന്വേഷണ ഉദ്യോഗസ്ഥയായും ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലുമാണ് എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്.

Related Articles

Latest Articles