Vismaya News
Connect with us

Hi, what are you looking for?

HEALTH

ചൂട് കൂടുമ്പോള്‍ തണുത്ത വെള്ളം കുടിക്കാമോ? ആരോഗ്യ വിദഗ്ധര്‍ പറയുന്നതിങ്ങനെ

പൊള്ളുന്ന ചൂടിൽ നിന്ന് ശരീരം സംരക്ഷിക്കാൻ ശ്രമിക്കുന്നവരാണ് പലരും. ചൂടിനെ പ്രതിരോധിക്കാൻ പലരും തണുത്ത വെള്ളം കുടിക്കുകയും എസിയിൽ ഇരിക്കുകയും ചെയ്യുന്നു.എന്നാൽ നമ്മൾ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ ചില സന്ദർഭങ്ങളിൽ നമ്മുടെ ആരോഗ്യത്തെ ബാധിച്ചേക്കാം.

  1. ചൂട് കാലത്ത് തണുത്ത വെള്ളത്തില്‍ കുളിക്കുന്ന രീതി (കോള്‍ഡ് ഷവര്‍) പലരും അനുവര്‍ത്തിക്കാറുണ്ട്. എന്നാല്‍ അത് ആരോഗ്യപരമല്ലെന്ന് വിദഗ്ധര്‍ പറയുന്നു. മുംബൈയിലെ ജസ്ലോക് ആശുപത്രിയിലെ ഡോക്ടറായ അല്‍ത്താഫ് പട്ടേലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
  2. കോള്‍ഡ് ഷവര്‍ രക്തസമ്മര്‍ദ്ദം, ഹൃദയാഘാത നിരക്ക്, ശ്വാസോച്ഛ്വാസ നിരക്ക് എന്നിവ വര്‍ധിക്കാന്‍ കാരണമാകും. ശരീരത്തിന്റെ മെറ്റാബോളിസം വര്‍ധിപ്പിക്കാനും കാരണമാകും. കുറച്ചധികം നാള്‍ ഈ രീതി തുടരുന്നത് ശരീര ഭാരം കുറയാനും കാരണമാകും,’ അല്‍ത്താഫ് പട്ടേല്‍ പറഞ്ഞു.
  3. വ്യായാമ വേളയിൽ തണുത്ത വെള്ളം കുടിക്കുന്നതാണ് നല്ലത്. അധിക ശരീര താപനില കുറയ്ക്കാൻ അവ സഹായിക്കുന്നു. ഇവ ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും മറ്റും സഹായിക്കുന്നു.
  4. ഈ ശീലം നിങ്ങളെ നിർജ്ജലീകരണം ഒഴിവാക്കുക മാത്രമല്ല, വിഷവസ്തുക്കളെ പുറന്തള്ളാനും കലോറി കുറയ്ക്കാനും സഹായിക്കും. തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു. എന്നാൽ ഇത് മറ്റ് പ്രധാന അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കുന്നു.
  5. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ, തലവേദന, പല്ലിന്റെ സെൻസിറ്റിവിറ്റി എന്നിവ പരിഹരിക്കാൻ തണുത്ത വെള്ളം കുടിക്കുന്നത് ഒരു പരിധി വരെ സഹായിക്കുമെന്നും വിദഗ്ധർ പറയുന്നു.
  6. വെരിക്കോസ് വെയിന്‍ രോഗമുള്ളവര്‍ തണുത്ത വെള്ളം കുടിക്കുന്നത് ഞരമ്ബുകള്‍ ചുരുക്കി വാല്‍വുകള്‍ കൂടുതല്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും.
  7. അതേസമയം തണുത്തവെള്ളമോ, ചൂട് വെള്ളമോ എന്ന വേര്‍തിരിവ് ഇല്ലാതെ എല്ലാ വെള്ളവും വേണ്ടതിലധികം കുടിക്കുക എന്നതാണ് ഈ ചൂട് കാലത്ത് ചെയ്യേണ്ടത്. ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാകാതിരിക്കാനാണ് ജനങ്ങള്‍ ശ്രദ്ധിക്കേണ്ടത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...