Monday, September 25, 2023

നടന്നത് വൻ അപകടം; നോവായി ജിഷ്ണമേരിയും സ്നേഹയും അഡോണും, പഠനത്തിൽ മിടുക്കർ

കല്‍പ്പറ്റ: പിണങ്ങോട് റോഡില്‍ പുഴമുടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞിരുന്നു. മൂന്ന് പേരും സ്‌കൂൾ വിദ്യാർത്ഥികളാണ്. കണ്ണൂര്‍ ഇരിട്ടി അങ്ങാടിക്കടവ് കാലക്കല്‍ വീട്ടില്‍ ജിഷ്ണമേരി ജോസഫ്, കാസര്‍ഗോഡ് വെള്ളരിക്കുണ്ട് പുത്തന്‍പുരക്കല്‍ സ്‌നേഹ ജോസഫ്, ഇരിട്ടി അങ്ങാടിക്കടവ് കച്ചേരിക്കടവ് ചെന്നെളില്‍ വീട്ടില്‍ അഡോണ്‍ ബെസ്റ്റി എന്നിവരാണ് മരണപ്പെട്ടവർ. അപകടത്തിൽ മരിച്ചത് കോളേജ് പുരസ്കാരങ്ങൾ നേടിയ വിദ്യാർത്ഥികളാണ്. സഹപാഠിയായ പേരാവൂർ സ്വദേശി സാൻജോ, സ്നേഹയുടെ സഹോദരി സോന, അഡോണിൻ്റെ സഹോദരി ഡിയോണ എന്നിവർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

അപകടത്തിൽ മരിച്ച ജിസ്ന മേരി ജോസഫും അഡോൺ ബെസ്റ്റിയും സ്നേഹ ജോസഫും പഠനത്തിൽ മുന്നിൽ നിൽക്കുന്നവരാണ്. അവസാന വർഷ വിദ്യാർഥികൾക്ക് കോളജ് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയവരാണിവർ. ‘മോസ്റ്റ് ഇൻസ്പയറിങ് അവാർഡ് നേടിയ അഡോണും ‘അൺസങ് ഹീറോ’ അവാർഡ് നേടിയ ജിസ്നയും കോളജ് മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗമായിരുന്ന സ്നേഹയും കോളജിന് നോവായി മാറിയിരിക്കുകയാണ്.

തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂരില്‍ പോയി തിരികെ വരുന്നതിനിടെയായിരുന്നു അപകടം. വൈകുന്നേരം ആറുമണിയോടെ നടന്ന അപകടത്തിന്റെ സി സി ടി വി ദൃശ്യം ഇതിനകം പുറത്തുവന്നിട്ടുണ്ട്. നല്ല വേഗതയിലായിരുന്നു കാര്‍ താഴ്ചയിലേക്ക് പതിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാറിടിച്ചതിനെ തുടര്‍ന്ന് മരം മുറിഞ്ഞ് വിഴുന്നതും സി സി ടി വി ദൃശ്യങ്ങളിലുണ്ട്. വലിയ അപകടമാണ് നടന്നതെന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ പറയുന്നത്. അപകടം നടന്നയുടനെ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Related Articles

Latest Articles