Monday, September 25, 2023

തമിഴ്‌നാട് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 600-ല്‍ 600 മാര്‍ക്കും നേടി വിദ്യാര്‍ഥിനി

ചെന്നൈ: തമിഴ്‌നാട് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 600-ല്‍ 600 മാര്‍ക്കും നേടി വിദ്യാര്‍ഥിനി. ഡിണ്ടിഗല്‍ ജില്ലയിലെ അണ്ണാമലയാര്‍ മില്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പരീക്ഷ എഴുതിയ എസ്.നന്ദിനിയാണ് ആറ് വിഷയങ്ങളിലും ഫുള്‍മാര്‍ക്ക് വാങ്ങി സംസ്ഥാനത്ത് തന്നെ ഒന്നാമതെത്തി ചരിത്രം സൃഷ്ടിച്ചത്

‘ദിവസക്കൂലിക്ക് പണിയെടുക്കുന്ന മരപ്പണിക്കാരന്റെ മകളാണ് ഞാന്‍. പക്ഷേ ഒരിക്കല്‍ പോലും എന്റെ പഠനകാര്യങ്ങളില്‍ അദ്ദേഹം മുടക്കം വരുത്തിയിട്ടില്ല. എന്തും നേടാമെന്ന ആത്മവിശ്വാസം എനിക്കുള്ളിലുണ്ടാക്കിയ അച്ഛനും അമ്മയ്ക്കും പിന്നെ മാതാപിതാക്കള്‍ക്കും ഈ വിജയം സമര്‍പ്പിക്കുന്നു”,- നന്ദിനി പറഞ്ഞു

Related Articles

Latest Articles