കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചതായി റിപ്പോർട്ട്. കേന്ദ്ര നിയമമന്ത്രി സ്ഥാനത്തു നിന്ന് കിരൺ റിജിജുവിനെ മാറ്റി എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. സഹമന്ത്രിയായിരുന്ന അർജുൻ രാം മെഗ്വാളിനെ സ്വതന്ത്ര ചുമതലയുള്ള നിയമമന്ത്രിയാക്കി.
ദേശീയ തെരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പാണ് കിരൺ റിജിജുവിനെ അപ്രതീക്ഷിതമായി നീക്കിയത്.
സമീപകാല ചരിത്രത്തിൽ ഇതാദ്യമായാണ് നിയമമന്ത്രി ക്യാബിനറ്റ് പദവിയിലില്ലാത്തത്. ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതലയാണ് റിജിജുവിന് നൽകിയത്.