Vismaya News
Connect with us

Hi, what are you looking for?

NATIONAL

ഇന്ത്യയുടെ മിസൈൽമാന്റെ ജന്മവാർഷികദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ഇന്ത്യയുടെ മിസൈൽമാൻ എന്ന് അറിയപ്പെടുന്ന എപിജെ അബ്ദുൾ കലാമിന്റെ 92-ാം ജന്മവാർഷികദിനത്തിൽ സ്മരണാഞ്ജലിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അസാധാരണ ശാസ്ത്രീയ മികവും എളിമയേറിയ പെരുമാറ്റവുമാണ് കലാമിനെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കിയതെന്ന് പ്രധാനമന്ത്രി ഓർമ്മിച്ചു. രാഷ്‌ട്ര നിർമ്മാണത്തിന് അദ്ദേഹം നൽകിയ അനുപമമായ സംഭാവനകൾ രാജ്യം എന്നും ആദരവോടെ സ്മരിക്കപ്പെടുമെന്നും പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.

കലാമിന്റെ ജന്മദിനം ലോക വിദ്യാര്‍ത്ഥി ദിനമായാണ് ആചരിക്കുന്നത്. കുട്ടികളോടുളള സ്‌നേഹവും വാത്സല്യവും എക്കാലവും സൂക്ഷിച്ച, അധ്യാപകനായി ഓര്‍മിക്കപെടണമെന്നാഗ്രഹിച്ച അബ്ദുള്‍ കലാം ലോകത്തെമ്പാടുമുളള വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രചോദനമാണ്.

അഗ്‌നി, പൃഥ്വി എന്നീ മിസൈലുകളുടെ ഉപജ്ഞാതാവാണ് അബ്ദുൾ കലാം. 1998ല്‍ പൊക്രാനില്‍ നടന്ന രണ്ടാം ആണവായുധ പരീക്ഷണത്തിലും കലാം വലിയ പങ്ക് വഹിച്ചു. മിസൈല്‍ സാങ്കേതികവിദ്യയിലുള്ള കലാമിന്റെ സംഭാവനകള്‍ കണക്കിലെടുത്താണ് ഇന്ത്യയുടെ ‘മിസൈല്‍മാന്‍’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...