Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

മഹാഭാരതം മൂന്ന് ഭാഗങ്ങളായി സിനിമയാക്കാനൊരുങ്ങി വിവേക് അഗ്നിഹോത്രി

പുതിയ ചിത്രവുമായി ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ വിവേക് അഗ്നിഹോത്രി. മഹാഭാരതകഥ പറയുന്ന ചിത്രം മൂന്ന് ഭാഗങ്ങളിലായാണ് ബിഗ് കാന്‍വാസില്‍ എത്തുക. പ്രശസ്ത കന്നഡ സാഹിത്യകാരന്‍ എസ് എല്‍ ഭൈരപ്പയുടെ വിഖ്യാത നോവല്‍ പര്‍വയെ അടിസ്ഥാനമാക്കിയാണ് വിവേക് അഗ്നിഹോത്രി ചിത്രം ഒരുക്കുന്നത്. ഐ ആം ബുദ്ധയുടെ ബാനറില്‍ പല്ലവി ജോഷിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

‘വലിയ പ്രഖ്യാപനം: മഹാഭാരതം ചരിത്രമോ മിത്തോളജിയോ? ‘ആധുനിക ക്ലാസിക്ക്’ എസ് എല്‍ ഭൈരപ്പയുടെ വിഖ്യാത നോവല്‍ പര്‍വയെ നിങ്ങൾക്കായി സമ്മാനിക്കുന്നതിൽ സർവ്വശക്തനോട് നന്ദിയുള്ളവരാണ്. പർവ്വ – ധർമ്മത്തിന്റെ ഒരു ഇതിഹാസ കഥയാണ്. പർവ്വയെ ‘മാസ്റ്റർപീസ് ഓഫ് മാസ്റ്റർപീസ്’ എന്ന് വിളിക്കാൻ ഒരു കാരണമുണ്ട്’.- വിവേക് അഗ്നിഹോത്രി എക്‌സിൽ കുറിക്കുന്നു.

വിവേക് അഗ്നിഹോത്രി തന്നെ തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്‍റെ സഹചരയിതാവ് പ്രകാശ് ബെലവാടിയാണ്. അനൗണ്‍സ്മെന്‍റ് പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ടാണ് അണിയറക്കാര്‍ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ധര്‍മ്മത്തിന്‍റെ ഒരു ഇതിഹാസകഥ എന്നാണ് ചിത്രത്തിന്‍റെ ടാ​ഗ് ലൈന്‍. അതേസമയം അഭിനേതാക്കള്‍ ആരൊക്കെയെന്ന് പ്രഖ്യാപിച്ചിട്ടില്ല.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...