Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

‘ലിയോ’യുടെ വിജയാഘോഷം; ലോകേഷ് കനകരാജ് നാളെ കേരളത്തിലെത്തും

വിജയ് ചിത്രം ‘ലിയോ’യുടെ വിജയം മലയാളി ആരാധകരോടൊപ്പം ആഘോഷിക്കാന്‍ സംവിധായകന്‍ ലോകേഷ് കനകരാജ് നാളെ കേരളത്തിലെത്തുന്നു. ചിത്രം പ്രദര്‍ശനത്തി ആദ്യ നാല് ദിവസത്തില്‍ തന്നെ കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് കളക്ഷന്‍ നേടിയിരുന്നു. നാളെ രാവിലെ 10.45ന് പാലക്കാട് അരോമ തീയേറ്ററിലും ശേഷം 12.15ന് തൃശൂര്‍ രാഗം തീയേറ്ററിലും എത്തുന്ന ലോകേഷ് വൈകിട്ട് 5.15 ന് എറണാകുളം കവിതാ തീയേറ്ററിലും ആരാധകരെ കാണും.

വിജയാഘോഷത്തിന്റെ ഭാഗമായി കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന പത്രസമ്മേളനത്തിലും ലോകേഷ് പങ്കെടുക്കും. 655 സ്‌ക്രീനുകളിലായാണ് ലിയോ കേരളത്തില്‍ പ്രദര്‍ശനം ആരംഭിച്ചത്. കേരളത്തില്‍ നിന്ന് ആദ്യ ദിനം പന്ത്രണ്ട് കോടി കളക്ഷന്‍ നേടി നിലവിലുണ്ടായിരുന്ന ആദ്യ ദിന റെക്കോര്‍ഡുകളെല്ലാം ലിയോ തകര്‍ത്തിരുന്നു. ഈ വര്‍ഷം ഇറങ്ങിയ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ എന്ന റെക്കോര്‍ഡും ലിയോ ആണ് സ്വന്തമാക്കിയത്.

ബോക്‌സ് ഓഫീസില്‍ മുന്നൂറ് കോടിയിലേക്ക് കുതിക്കുന്ന ലിയോയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനാണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മ്മിച്ചിരിക്കുന്നത്. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങള്‍ ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...