Vismaya News
Connect with us

Hi, what are you looking for?

HEALTH

‘പ്രാരംഭഘട്ടത്തില്‍ ലക്ഷണങ്ങള്‍ കാണിക്കില്ല’; ഒവേറിയന്‍ ക്യാന്‍സറിനെ എങ്ങനെ തിരിച്ചറിയാം

ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ് ഒവേറിയന്‍ ക്യാന്‍സര്‍ അഥവാ അണ്ഡാശയ ക്യാന്‍സര്‍ വരാന്‍ കൂടുതല്‍ സാധ്യതയെന്ന് പഠനങ്ങള്‍. ജേണല്‍ ഓഫ് ഒക്യുപേഷണല്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഈ പഠനമനുസരിച്ച് ഹെയര്‍ ഡ്രെസ്സര്‍മാര്‍, ബ്യൂട്ടീഷ്യന്‍മാര്‍, അക്കൗണ്ടന്റുമാര്‍ എന്നിവര്‍ക്കാണ് അണ്ഡാശയ ക്യാന്‍സര്‍ വരാന്‍ കൂടുതല്‍ സാധ്യത.

സെയില്‍സ്, റീട്ടെയില്‍, വസ്ത്രം, നിര്‍മ്മാണ വ്യവസായം എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും രോഗ സാധ്യത കൂടുതലാണെന്ന് ജേണല്‍ ഓഫ് ഒക്യുപേഷണല്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. കാനഡയിലെ മോണ്‍ട്രിയല്‍ സര്‍വകലാശാലയിലെ സംഘം അണ്ഡാശയ അര്‍ബുദമുള്ള 491 കനേഡിയന്‍ സ്ത്രീകളില്‍ പഠനം നടത്തി. പഠനത്തെ തുടര്‍ന്നുള്ള വിവരങ്ങള്‍ പരിശോധിക്കുകയും രോഗമില്ലാത്ത 897 സ്ത്രീകളുമായി താരതമ്യം ചെയ്യുകയും ചെയ്തു.

പ്രാരംഭഘട്ടത്തില്‍ ലക്ഷണങ്ങളൊന്നും കാണിക്കാത്ത അര്‍ബുദമാണിത്. രോഗം പുരോഗമിക്കുമ്പോള്‍ മാത്രമാണ് ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ ചികിത്സ പിന്നീട് ബുദ്ധിമുട്ടാണ്. ഒവേറിയന്‍ ക്യാന്‍സര്‍ അണ്ഡാശയത്തിലോ ഫാലോപ്യന്‍ ട്യൂബുകളിലോ പെരിറ്റോണിയത്തിലോയാണ് ആരംഭിക്കുന്നത്.

സ്ത്രീകള്‍ക്ക് ഗര്‍ഭാശയത്തിന്റെ ഇരുവശത്തുമായി രണ്ട് അണ്ഡാശയങ്ങളുണ്ട്. അവ പെല്‍വിസിലാണ് സ്ഥിചെയ്യുന്നത്. സ്ത്രീകളില്‍ പ്രത്യുല്‍പ്പാദനത്തിനാവശ്യമായ ഹോര്‍മോണുകളും അണ്ഡങ്ങളും ഉല്‍പ്പാദിപ്പിക്കുന്നതില്‍ അണ്ഡാശയങ്ങള്‍ സുപ്രധാന പങ്കുവഹിക്കുന്നു. നമ്മുടെ ശരീരത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ മാത്രമേ രോഗത്തിന്റെ ആദ്യഘട്ടം മനസിലാക്കാന്‍ സാധിക്കുകയുള്ളു. ദീര്‍ഘ നാളുകളായി ശരീരത്തിനുണ്ടാകുന്ന മാറ്റം ശ്രദ്ധിക്കുക. ഈ മാറ്റങ്ങളെ നിസാരമായി കാണരുത്. ഉടന്‍ തന്നെ പരിശോധന നടത്തണം.

ഒവേറിയന്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍

* വയറുവീക്കം

രോഗിക്ക് വയറ്റില്‍ വായുവിന്റെ പ്രയാസം അനുഭവപ്പെടാം. ഇത് പലപ്പോഴും വയറു വീക്കത്തിന് കാരണമാകാറുണ്ട്. അമിതവണ്ണം, ഗ്യാസ്, മലബന്ധം, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (ഐബിഎസ്) അല്ലെങ്കില്‍ അണ്ഡാശയ അര്‍ബുദം പോലുള്ള ചില രോഗാവസ്ഥകള്‍ തുടങ്ങി വിവിധ കാരണങ്ങള്‍ കൊണ്ട് വയര്‍ വീക്കമുണ്ടാകാം.

* പെല്‍വിക് വേദന

അടിവയറ്റില്‍ പെല്‍വിക് വേദന ഉണ്ടാകാം.ആര്‍ത്തവ മലബന്ധം, പെല്‍വിക് ഇന്‍ഫ്‌ലമേറ്ററി ഡിസീസ് (പിഐഡി), എന്‍ഡോമെട്രിയോസിസ്, അണ്ഡാശയ സിസ്റ്റുകള്‍ തുടങ്ങിയ ഒവേറിയന്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളാണ്.

* നിരന്തരമായ മൂത്രമൊഴിക്കല്‍

മൂത്രാശയ ഭിത്തിക്ക് പുറത്ത് അണ്ഡാശയ ക്യാന്‍സര്‍ കോശങ്ങള്‍ വളരുമ്പോഴാണ് സ്ത്രീകള്‍ കൂടുതല്‍ തവണ മൂത്രമൊഴിക്കുന്നത്.

* വിശപ്പില്ലായ്മ

വിശപ്പില്ലായ്മയാണ് അണ്ഡാശയ ക്യാന്‍സറിന്റെ ഏറ്റവും വലിയ ലക്ഷണം. വിശപ്പില്ലായ്മ കൂടാതെ, വയറ് നിറഞ്ഞിരിക്കുന്നതായി അനുഭപ്പെടുന്നതും

* ക്ഷീണം

നിരന്തരമായുള്ള ക്ഷീണം ഇതിന്റെ ലക്ഷണങ്ങളിലൊന്നാണ്. ക്യാന്‍സര്‍ പല കാരണങ്ങള്‍ കൊണ്ട് ക്ഷീണം ഉണ്ടാക്കാറുണ്ട്. ശരീരത്തിലെ കോശജ്വലന പ്രക്രിയകളുമായി ബന്ധപ്പെട്ടിരിക്കുന്ന സാധാരണ പ്രോട്ടീനുകളുടെയും ഹോര്‍മോണുകളുടെയും അളവ് ക്യാന്‍സറിന് മാറ്റാന്‍ കഴിയും.

* നടുവേദന

ഒവേറിയന്‍ ക്യാന്‍സറിന്റെ അടുത്ത ലക്ഷണമാണ് നടുവേദന. ഉറക്കം തടസമുണ്ടാക്കുന്ന രീതിയില്‍ നടുവിന് താഴെയുള്ള വേദന ഒവേറിയന്‍ ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.

* ക്രമരഹിതമായ ആര്‍ത്തവങ്ങള്‍

നേരത്തെയോ വൈകിയോ ഉള്ള ആര്‍ത്തവം, ക്രമരഹിതമായ ആര്‍ത്തവം, ഓവര്‍ ഫ്‌ലോ തുടങ്ങിയവ ഒവേറിയന്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളാണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...