Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

‘റംബാന്‍’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു ; ജോഷി- മോഹന്‍ലാല്‍ കൂട്ടുക്കെട്ട് വീണ്ടും

ജോഷിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. റംബാന്‍ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. കൈയില്‍ ചുറ്റികയും തോക്കുമേന്തി നില്‍ക്കുന്ന മോഹന്‍ലാലാണ് പോസ്റ്ററിലുള്ളത്. ഒരു മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും റംബാന്‍ എന്നാണ് വിവരം.

എട്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് മോഹന്‍ലാല്‍-ജോഷി ചിത്രമെത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ചെമ്പന്‍ വിനോദ് ജോസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചെമ്പോക്കി മോഷന്‍ പിക്‌ച്ചേഴ്‌സ്, ഐന്‍സ്റ്റിന്‍ മീഡിയാ പ്രസന്റ്‌സ് നെക്ക് സ്റ്റല്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചെമ്പന്‍ വിനോദ് ജോസ്, ഐന്‍സ്റ്റിന്‍ സാക് പോള്‍, ശൈലേഷ്.ആര്‍. സിങ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

മലയാളത്തിനു പുറമേ അന്യഭാഷതാരങ്ങളും ചിത്രത്തില്‍ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സായ്കുമാര്‍ – ബിന്ദു പണിക്കര്‍ ദമ്പതിമാരുടെ മകള്‍ കല്യാണിയാണ് ചിത്രത്തിലെ നായിക. സമീര്‍ താഹിറാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിഷ്ണു വിജയ്‌ന്റെയാണ് സംഗീതം. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍.2015 ല്‍ റിലീസ് ചെയ്ത ‘ലൈല ഒ ലൈല’ ആയിരുന്നു മോഹന്‍ലാല്‍- ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...