Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ലിയോ സക്‌സസ് മീറ്റ് അനൗണ്‍സ് ചെയ്ത് സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ

വിജയ് ചിത്രം ‘ലിയോ’യുടെ സക്സസ് മീറ്റ് അനൗണ്‍സ് ചെയ്ത് നിര്‍മ്മാണ കമ്പനിയായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ. നവംബര്‍ ഒന്നിന് ചെന്നൈയിലെ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചിത്രത്തിന്റെ സക്സസ് മീറ്റ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. എക്സിലൂടെയാണ് ഇക്കാര്യം നിര്‍മ്മാതാക്കള്‍ അറിയിച്ചത്.

‘ദളപതിയുടെ കുട്ടിക്കഥ ഇല്ലാതെ എങ്ങനെ നന്‍പാ… നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി കുടുംബസമേതം ലിയോ.. സോറി പാര്‍ത്ഥിപനും ക്രൂവും എത്തുന്നു, മിസ്സാക്കരുത്, ബ്ലഡ് സ്വീറ്റ് വിക്ടറി’ എന്നാണ് സെവന്‍ സ്‌ക്രീന്‍ എക്സില്‍ കുറിച്ചത്. പ്രഖ്യാപനം വന്നതോടെ ആരാധകര്‍ ആവേശത്തിലാണ്. ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ലിയോ ബോക്‌സ ഓഫീസില്‍ കുതിപ്പ് നടത്തികൊണ്ടിരിക്കുകയാണ്.

ഒക്ടോബര്‍ 19നാണ് ചിത്രം റിലീസ് ചെയ്തത്. ഇതിനോടകം തന്നെ 500 കോടി ക്ലബ്ബില്‍ ചിത്രം ഇടംപിടിച്ചിരുന്നു. 12 ദിവസം കൊണ്ടാണ് ആഗോളതലത്തില്‍ ചിത്രം 500 കോടി മറികടക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ലിയോയില്‍ തൃഷ, സഞ്ജയ് ദത്ത്,അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, ബാബു ആന്റണി തുടങ്ങിയ താരങ്ങള്‍
ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...