Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ഇന്ദ്രജിത്ത്, ശ്രുതി രാമചന്ദ്രൻ ചിത്രം ‘മാരിവില്ലിൻ ​ഗോപുരങ്ങൾ’ ടീസറെത്തി; വീഡിയോ

ഇന്ദ്രജിത്ത്, ശ്രുതി രാമചന്ദ്രൻ എന്നിവരെത്തുന്ന അരുൺ ബോസ് ചിത്രം ‘മാരിവില്ലിൻ ഗോപുരങ്ങൾ’ലെ ടീസർ പുറത്തുവിട്ടു. കല്യാണം കഴിച്ചുള്ള ജീവിതവും കല്യാണം കഴിക്കാതെയുള്ള ജീവിതവുമാണ് ചിത്രം പറയുന്നതെന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്. ഒരു ഫീൽ ​ഗുഡ് ഫാമിലി എന്റർടെയ്നർ ആകും ചിത്രം. ചിത്രം ഉടൻ തിയറ്ററുകളിലെത്തും. സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെർമീൻ സിയാദ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിദ്യാ സാ​ഗർ ആണ് സം​ഗീതം നൽകുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് പ്രമോദ് മോഹൻ ആണ്. സഹ സംവിധായകനും പ്രമോദ് തന്നെയാണ്. ശ്യാം പ്രകാശ് എംഎസ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിം​ഗ് നിർവഹിക്കുന്നത് സംവിധായകൻ അരുൺ ബോസും ഷജൽ പി.വിയും ചേർന്നാണ്.

മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച കോക്കേഴ്സ് എന്ന ബാനറും സംഗീത സംവിധായകൻ വിദ്യാസാഗറും ഒത്തുചേരുന്ന പുതിയ ചിത്രമാണിതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വസിഷ്ട് ഉമേഷ്, ജോണി ആൻ്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...