Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

വിജയ് ചിത്രം ‘ലിയോ’യ്‌ക്ക് തിരിച്ചടി; ചിത്രത്തിന്റെ എച്ച് ഡി പ്രിന്റ് ചോർന്നതായി റിപ്പോർട്ട്

വിജയ്-ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’ ഇപ്പോഴും തിയേറ്ററുകളിൽ ഗംഭീര പ്രദർശനം തുടരുകയാണ്. 600 കോടിയിലേയ്‌ക്ക് ചിത്രം കുതിക്കുകയാണെന്നാണ് പുതിയ സൂചന. എന്നാൽ ലിയോ റിലീസ് ചെയ്ത് 15-ാം ദിവസം വിവിധ ഓൺലെെൻ പ്ലാറ്റ്ഫോമുകൾ വഴി ചിത്രത്തിന്റെ എച്ച് ഡി പ്രിന്റ് ചോർന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇത് ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമോയെന്നാണ് ആശങ്ക.

അണിയറപ്രവർത്തകർ ചിത്രം ഓൺലെെനിൽ നിന്നും നീക്കം ചെയ്യാനുള്ള തിരക്കിട്ട നീക്കത്തിലാണ് എന്നാണ് വിവരം. റെക്കോഡ് തുകയ്‌ക്കാണ് നെറ്റ്ഫ്ലിക്സ് ഒടിടി സ്ട്രീമിംഗിനായി ലിയോ വാങ്ങിയിരിക്കുന്നത്. അതിനെ ഇത് ബാധിക്കുമോയെന്നും ആശങ്കയുണ്ട്.

നവംബർ 15ന് ശേഷം ലിയോ ഒടിടി റിലീസ് ഉണ്ടാകുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്തകൾ. പ്രിന്റ് ചോർന്ന സാഹചര്യത്തിൽ ചിലപ്പോൾ ഉടനെ ഒടിടി റിലീസ് ഉണ്ടാകുമെന്നും സൂചനയുണ്ട്. ലിയോ റിലീസായി മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിന്റെ പ്രിന്റ് നേരത്തെ ചോർന്നിരുന്നു. എന്നാൽ അത് അണിയറപ്രവത്തകർ വിജയകരമായി നീക്കം ചെയ്തു.

കേരളത്തിൽ ഏറ്റവും വേഗം 50 കോടി നേടുന്ന ചിത്രം എന്ന റെക്കോഡ് ആണ് ലിയോ നേടിയത്. 10 ദിവസം കൊണ്ട് വിജയ് ചിത്രം 50 കോടി ക്ലബിലെത്തിയിരുന്നു

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...