Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

‘ഒടിയന്’ ശേഷം മോഹൻലാലും ശ്രീകുമാര്‍ മേനോനും വീണ്ടും ഒന്നിക്കുന്നു; ചിത്രീകരണം പാലക്കാട് തുടങ്ങി

ഒടിയന് ശേഷം മോഹൻലാലാലും ശ്രീകുമാർ മേനോനും വീണ്ടും ഒന്നിക്കുന്നു. ഒടിയൻ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ സംവിധായകനായി ശ്രീകുമാർ മേനോൻ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ പരസ്യ ചിത്രത്തിനായാണ് മോഹൻലാൽ സംവിധായകനൊപ്പം വീണ്ടും ഒന്നിക്കുന്നത്.

മോഹൻലാൽ ബ്രാൻഡ് അമ്പാസിഡറാകുന്ന ബിസ്കറ്റ് കമ്പനിയുടെ പരസ്യ ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാർ മേനോനാണ്. പരസ്യചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു കഴിഞ്ഞു.

സിനിമയൊരുക്കും മുമ്പേ പരസ്യ മേഖലയിൽ പ്രശസ്തനായ സംവിധായകനാണ് ശ്രീകുമാർ മേനോൻ. ‘പുഷ്’ എന്ന അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനി ഇന്ത്യയിൽ പ്രശസ്തമായ പരസ്യങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

അതേസമയം ‘എമ്പുരാൻ’ ആണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്ന സിനിമ. 2019 ല്‍ ‘ലൂസിഫര്‍’ വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം ഈ വർഷം ഒക്ടോബര്‍ 5നാണ് ആരംഭിച്ചത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...