Vismaya News
Connect with us

Hi, what are you looking for?

EDUCATION

ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ ഒരു ജോലി വേണോ;1.4 ലക്ഷം രൂപ വരെ മാസ വരുമാനം ഉള്ള ജോലിക്ക് 23 മുതൽ അപേക്ഷിക്കാം

ഇന്റലിജൻസ് ബ്യൂറോയുടെ ടെക് തസ്തികകളിൽ ജോലി നേടാൻ ഉദ്യോഗാർത്ഥികൾക്ക് ഇതാ ഒരു സുവർണ്ണ അവസരം. ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്റലിജൻസ് ബ്യൂറോയിൽ 226 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. കഴിഞ്ഞദിവസമാണ് അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ( എ സി ഐ ഒ ) ഗ്രേഡ്-ll/ ടെക് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി ഇന്റലിജൻസ് ബ്യൂറോ വിജ്ഞാപനം പുറത്തിറക്കിയത്.

ഡിസംബർ 23 മുതൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗങ്ങളിൽ വൈദഗ്ധ്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2023 ജനുവരി 12ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

മികച്ച ശമ്പളത്തോടുകൂടിയുള്ള സർക്കാർ ജോലി അന്വേഷിക്കുന്ന ഉദ്യോഗസ്ഥികളാണ് നിങ്ങളെങ്കിലും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിലും ഐബിഎസ്ഐ ഒ ടെക് പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സ്ട്രീമിന് 79 ഒഴിവുകളും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ സ്ട്രീമിന് 147 ഒഴിവുകളുമായി ആകെ 226 ഒഴിവുകളാണ് ഐബി എ സി ഐ ഒ ഗ്രേഡ്-ll തസ്തികയിലേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കാറ്റഗറിയിൽ 11 ഒഴിവുകൾ എസ് സി കാറ്റഗറിക്കും 3 ഒഴിവുകൾ എസ് ടി കാറ്റഗറിക്കും സംവരണം ചെയ്തിട്ടുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ സ്ട്രീമിൽ 18 ഒഴിവുകൾ എസ് സി കാറ്റഗറിക്കും ആറ് ഒഴിവുകൾ എസ് ടി കാറ്റഗറിക്കും സംവരണം ചെയ്തിട്ടുണ്ട്.

18 മുതൽ 27 വയസ്സുവരെ പ്രായമുള്ള ഗേറ്റ് 2021,2022,2023പരീക്ഷകളിൽ യോഗ്യത കട്ട് ഓഫ് മാർക്ക് നേടിയ ഉദ്യോഗാർത്ഥികൾക്ക്ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കും. 44,900 രൂപ മുതൽ 1,42,400 വരെ ആയിരിക്കും ശമ്പളം ലഭിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് mha.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...