കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇന്ന് മിക്ക ആളുകളിലും കണ്ട് വരുന്ന പ്രശ്നമാണ്. ക്ഷീണം, ഉറക്കക്കുറവ്, നിര്‍ജലീകരണം, കണ്ണിന് ആയാസമുണ്ടാക്കുന്ന തരത്തിലുള്ള അമിതമായ സ്ക്രീന്‍ ഉപയോഗം എന്നിവ കണ്ണിന് ചുറ്റുമുള്ള കറുപ്പിന് കാരണമാകാറുണ്ട്.ഇത്തരം സാഹചര്യങ്ങളില്‍ കണ്ണിന് ചുറ്റുമുള്ള രക്തക്കുഴലുകള്‍ വികസിക്കും. അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നതും നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുത്ത നിറത്തിന് കാരണമാകുന്ന ഘടകങ്ങളിലൊന്നാണ്. ഇതിന് വീട്ടില്‍ തന്നെ പരിഹാരം കാണാവുന്നതാണ്.നല്ല ശുദ്ധമായ കറ്റാര്‍വാഴ ജെല്ലും മഞ്ഞള്‍പ്പൊടിയും മാത്രം മതി. വീട്ടിൽ തന്നെ ഉണ്ടാക്കുന്ന കറ്റാർവാഴ ജെല്ലും അതിലേക്ക് കസ്തൂരി മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കി ഉപയോഗിക്കാവുന്നതാണ്.
വെള്ളരിക്ക അരിഞ്ഞ് ചതച്ച് ഒരു കോട്ടണ്‍ തുണിയില്‍ കിഴി കെട്ടി ഫ്രിഡ്ജില്‍ വെയ്ക്കുക. 30 മിനിറ്റിന് ശേഷം ഇത് എടുത്ത് കണ്ണിന് മുകളില്‍ വെയ്ക്കുക. 10 മിനിറ്റ് ആകുമ്പോള്‍ കഴുകി കളയണം. കണ്ണുകള്‍ക്ക് ഉണര്‍വ്വ് നല്‍കാനും കറുപ്പ് മാറാനും ഈ രീതി സഹായിക്കും.
രണ്ട് ഗ്രീൻ ടീ ബാഗുകള്‍ നനച്ച് 20 മിനിറ്റ് ഫ്രിഡ്ജില്‍ വെയ്ക്കണം. ശേഷം ഇവ എടുത്ത് 10-15 മിനിറ്റ് കണ്ണിന് മുകളിൽ വെച്ചിട്ട് കഴുകി കളയണം. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന കഫീനും ആന്റിഓക്സിഡന്റ്സും കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം ഇല്ലാതാക്കാന്‍ സഹായിക്കുന്നവയാണ്. ഒപ്പം കണ്ണിന്റെ വീക്കവും ഇല്ലാതാക്കുന്നു.ഉരുളക്കിഴങ്ങ് വട്ടത്തില്‍ മുറിച്ചെടുത്ത് 10-15 മിനിറ്റ് കണ്ണിന് മുകളില്‍ വെയ്ക്കണം. ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന അന്നജം കറുപ്പ് നിറം മാറ്റാന്‍ വളരെ ഫലപ്രദമാണ്.
തക്കാളി പിഴിഞ്ഞ് അതിന്റെ നീര് എടുക്കണം. ശേഷം ഒരു പഞ്ഞി ഉപയോഗിച്ച് കണ്ണിന് ചുറ്റും ഇത് പുരട്ടണം. 10 മിനിറ്റിന് ശേഷം നീര് കഴുകി കളയുക. രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീര് കൂടി ചേര്‍ക്കുന്നതും നല്ലതാണ്. തക്കാളിയിലെ ലൈക്കോപീനും നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാന്‍ സഹായിക്കുന്നു.
കോട്ടണ്‍ തുണിയോ പഞ്ഞിയോ നല്ല കട്ടിയില്‍ മുറിച്ചെടുക്കുക. ഇത് പനിനീരില്‍ മുക്കി അടഞ്ഞ കണ്ണിനു മുകളില്‍ വച്ചു കിടക്കുക. കണ്ണിനു താഴെയുള്ള പാടുകള്‍ മാറും എന്നു മാത്രമല്ല നല്ല ഉന്മേഷവും കിട്ടും.