Vismaya News
Connect with us

Hi, what are you looking for?

HEALTH

അഗസ്തി പൂവ് തോരൻ വെച്ച് കഴിച്ചാലോ; അഗസ്തിയുടെ അദ്ഭുത ഗുണങ്ങൾ അറിയാം

പച്ചക്കറി വിഭവങ്ങളെ സ്‌നേഹിക്കുന്ന പോലെ തന്നെ പല തരം പൂക്കള്‍ കൊണ്ടും രുചികരമായ വിഭവങ്ങൾ തയ്യാറാക്കാം. മുരിങ്ങപ്പൂവ്, മത്തന്‍പൂവ്, അഗസ്ത്യപ്പൂവ്, എന്ന് വേണ്ട ചേനപൂവ് പോലും കൊങ്കണി രുചികളില്‍ ഇടം നേടിയവരാണ്. അത്തരത്തിലൊന്നാണ് അഗസ്ത്യപ്പൂവ്. അഗത്തി എന്നും അറിയപ്പെടും. അഗസ്ത്യ ചീര എന്ന പേരിലും അറിയപ്പെടുന്ന ഇതിന്റെ പൂക്കളും ഇലകളും ഉപയോഗിച്ച് രുചികരമായ തോരനും വിഭവങ്ങളുമൊരുക്കാംവിറ്റാമിൻ എയും ബിയും പാലിൽ ഉള്ളതിന്റെ ഇരട്ടി ഇതിൽ അഗസ്ത്യ പൂവിൽ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ വളർച്ചയ്‌ക്ക് കുട്ടികൾക്ക് നൽകാവുന്ന ഒന്നാന്തരം ഇലക്കറിയുമാണ്.

സെപ്‌റ്റംബർ/ഒക്ടോബർ മാസത്തിലാണ് പൂക്കുന്നത്. നിറയെ പൂക്കുന്നതുകൊണ്ട് കാണാനും നല്ല അഴകാണ്. ചുവന്ന പൂക്കളും വെള്ള പൂക്കളും ഉള്ള ഇനങ്ങളാണ് സാധാരണ കണ്ടുവരുന്നത്.ഈ ചെടിയുടെ പൂവും ഇലയും കായയും ഒക്കെ ഭക്ഷ്യയോഗ്യവും ഏറെ ആരോഗ്യപ്രദവുമാണ്. അവയുടെ സ്വാഭാവികമായ നേരിയ കയ്‌പ്പ് രുചി കാരണം ചിലര്‍ ഇതിനെ മാറ്റി നിര്‍ത്തുമെങ്കിലും, ഇവ കൊണ്ടു പല തരം വിഭവങ്ങളുണ്ടാക്കും. വെള്ളയും ഇളം റോസ് നിറത്തിലും ഇവ കാണപ്പെടും. ഇതിന്റെ പൂമ്പൊടിയുള്ള ഭാഗം എടുത്തു മാറ്റിയാല്‍ ഒരു പരിധി വരെ കയ്‌പ്പ് രുചി കുറയ്‌ക്കാന്‍ പറ്റും.അഗത്തിയുടെ ഇല ഔഷധവും ആഹാരമാണ്. ആയുർവേദത്തിൽ അഗത്തിയുടെ ഇലകൾ ഒട്ടേറെ രോഗങ്ങളുടെ ചികിത്സയ്‌ക്ക് ഉപയോഗിക്കുന്നു. പനി, സൈനസൈറ്റിസ്, മൈഗ്രെയ്ൻ, ശ്വാസകോശരോഗങ്ങൾ തുടങ്ങി പല രോഗങ്ങൾക്കുള്ള ഔഷധമാണ് അഗത്തിയുടെ ഇലകൾ.

പ്രമേഹം, അമിത കൊളസ്ട്രോൾ, ഓസ്റ്റിയോപൊറോസിസ് എന്നീ രോഗങ്ങളുള്ളവർ പതിവായി ഭക്ഷണത്തിൽ അഗത്തി ഇലകൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്. തോരൻ, പരിപ്പ് ചേർത്ത കറി ഇങ്ങനെ പലതരം വിഭവങ്ങളായി അഗത്തി ഇലകൾ ഉപയോഗിക്കാറുണ്ട്. ശീതവീര്യത്തോടും ദീപനശക്തിയോടും കൂടിയ അഗത്തിപ്പൂവ് രക്ത പിത്തത്തെയും ശമിപ്പിക്കുന്നു.അഗത്തിപ്പൂവും ഇലയും പതിവായി ഉപയോഗിച്ചാൽ വൈറ്റമിൻ എയുടെ കുറവ് കൊണ്ടുണ്ടാകുന്ന മിക്ക രോഗ ങ്ങളും മാറും. ധാതുക്കളും മൂലകങ്ങളും സമൃദ്ധമായി അടങ്ങിയ അഗത്തിപ്പൂവ് മുടിയുടെ ആരോഗ്യത്തിനു നല്ലതാണ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കും. ചർമത്തിന്റെ അഴകിനും കണ്ണിന്റെ ആ രോഗ്യത്തിനും ഗുണം ചെയ്യും.അഗസ്ത്യ പൂവ് തോരൻ വെയ്‌ക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള പൂവെടുത്ത് കഴുകി, ഉള്ളിലുള്ള നേർത്ത നാരും ഞെട്ടും കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. പാൻ അടുപ്പിൽവച്ച് ചൂടാകുമ്പോൾ രണ്ട് സ്പൂൺ എണ്ണയൊഴിച്ച് കുറച്ച് ചെറിയ ഉള്ളി അരിഞ്ഞതും രണ്ട് പച്ചമുളക് കീറിയതും ഇട്ട് വഴറ്റുക. ഉള്ളി അൽപം ചുവക്കുമ്പോൾ പൂവ് ചേർത്ത് ഇളക്കി ആവശ്യത്തിന് ഉപ്പ്, കാൽ ടീ സ്പൂൺ മഞ്ഞൾപ്പൊടി, കാൽ കപ്പ് തേങ്ങ ചിരകിയത്, ഒരു നുള്ള് കുരുമുളക് പൊടി എ​ന്നിവ ചേർത്തിളക്കി വേകുമ്പോൾ വാങ്ങുക.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...