Vismaya News
Connect with us

Hi, what are you looking for?

HEALTH

നിങ്ങളുടെ കൈകൾ ഇടയ്‌ക്കിടെ വിറയ്‌ക്കാറുണ്ടോ? അറിയാം ഈ കാരണങ്ങള്‍

ഇടയ്‌ക്കിടെ കൈകൾ വിറയ്‌ക്കാറുണ്ടോ? ഇടയ്‌ക്കിടെ വിറയൽ അലട്ടുന്നുണ്ടെങ്കിൽ അതു നിസ്സാരമായി തള്ളിക്കളയല്ലേ. ചിലപ്പോൾ ഏതെങ്കിലും ഗുരുതര രോഗങ്ങളുടെ മുന്നോടിയായി ശരീരം തരുന്ന ചില സൂചനകളായിരിക്കുമത്. പ്രായമായവരിൽ മാത്രമല്ല, ചെറുപ്പക്കാർക്കും ഇന്ന് പൊതുവെ കാണുന്ന ഒന്നാണ് വിറയൽ.

കൈകൾക്ക് തുടർച്ചയായി വരുന്ന വിറയൽ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ?. മസ്തിഷ്കത്തിലെ പ്രധാന ഭാ​ഗങ്ങൾക്ക് വരുന്ന നാഡീ വ്യവസ്ഥയ്‌ക്ക് വരുന്ന ചില അപചയത്തെ തുടർന്നാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത്തരത്തില്‍ കൈ വിറയല്‍ വരുന്നതിന് പിന്നില്‍ കണ്ടേക്കാവുന്ന കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഇന്ന് ധാരാളം പേരില്‍ കാണപ്പെടുന്ന മാനസികാരോഗ്യപ്രശ്നമായ ഉത്കണ്ഠയുടെ ഭാഗമായി കൈ വിറയല്‍ ഉണ്ടാകാമെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. ഉത്കണ്ഠയുള്ളവരില്‍ ഇതിന്‍റെ ഭാഗമായി ബിപികൂടാം. അതുപോലെ തന്നെ ശരീരത്തില്‍ ‘അഡ്രിനാലിൻ’ ഉത്പാദനവും കൂടാം. ഇതോടെ നെഞ്ചിടിപ്പ് കൂടുകയും പേശികളില്‍ വിറയല്‍ ബാധിക്കുകയും ചെയ്യുന്നു.

പതിവായി മദ്യപിക്കുന്നവര്‍ പെട്ടെന്ന് മദ്യപാനം നിര്‍ത്തുമ്പോഴും കൈ വിറയലുണ്ടാകാം. ഇതെന്ത് കൊണ്ടാണെന്ന് വച്ചാല്‍ എപ്പോഴും മദ്യപിക്കുന്നവരില്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം കുറയുമ്പോള്‍ ഇത് ‘ബാലൻസ്’ ചെയ്യുന്നതിന്‍റെ ഭാഗമായി തലച്ചോര്‍ നാഡീവ്യവസ്ഥയെ അല്‍പം കൂടി സജീവമാക്കുന്നതാണ്.

രക്തത്തിലെ ഷുഗര്‍നില താഴുമ്പോഴും കൈ വിറയലുണ്ടാകാം. പ്രമേഹത്തിന് ഇൻസുലിനോ മറ്റ് മരുന്നുകളോ എടുക്കുന്നവരിലാണ് ഇത് കൂടുതലായും കാണുന്നത്. തളര്‍ച്ച, വിശപ്പ്, അമിതമായ വിയര്‍ക്കല്‍ എന്നിങ്ങനെയുള്ള പ്രശ്നവും ഇതോടൊപ്പം തന്നെ കാണാം.

തൈറോയ്ഡ് ഗ്രന്ഥി തൈറോയ്ഡ് ഹോര്‍മോൺ കൂടുതലായി ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്ഡിസം. ഈ അവസ്ഥയിലും കൈ വിറയല്‍ കാണാറുണ്ട്.പ്രായാധിക്യം മൂലമാണ് അധികവും പാര്‍ക്കിൻസണ്‍സ് രോഗം ബാധിക്കുന്നത്. നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗം ചലനത്തെയും കാര്യമായി പ്രശ്നത്തിലാക്കുന്നുണ്ട്. ഇതിനാല്‍ തന്നെ ശരീരത്തില്‍ വിറയല്‍ കാണുന്നത് ഇതിന്‍റെ പ്രധാന ലക്ഷണമാണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...