Vismaya News
Connect with us

Hi, what are you looking for?

WORLD

ഗസ്സയിൽ വിശന്നുമരിച്ച കുട്ടികളുടെ എണ്ണം 31 ആയി; ആകെ കൊല്ലപ്പെട്ടത് 33,037 പേർ

ഗസ്സ: ഭക്ഷണ വിതരണത്തിന് ഇസ്രായേൽ വിലക്കേർപ്പെടുത്തിയതോടെ ഒരുനേരത്തെ ആഹാരം പോലും കഴിക്കാൻ ലഭിക്കാതെ വിശന്നുമരിച്ച ഗസ്സയിലെ കുഞ്ഞുങ്ങളുടെ എണ്ണം 31 ആയി ഉയർന്നു ഫലസ്തീൻ റെഡ് ക്രസൻറ് സൊസൈറ്റി (പി.ആർ.സി.എസ്) വ്യക്തമാക്കി. പട്ടിണിയും നിർജ്ജലീകരണവും കാരണമാണ് നവജാത ശിശുക്കൾ അടക്കം കൊല്ലപ്പെട്ടത്.പോഷകാഹാരക്കുറവ് കാരണം ഗസ്സയിലെ പരിമിതമായ ആശുപത്രി സൗകര്യങ്ങളിൽ ചികിത്സയിലുള്ള നിരവധി പിഞ്ചുകുട്ടികളുടെ സ്ഥിതി ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. വടക്കൻ ഗസ്സയിലെ നിരവധി കുട്ടികൾ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരണത്തോട് മല്ലടിക്കുകയാണെന്ന് സന്നദ്ധ സംഘടനയായ ‘കെയർ’ ഇതിന് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. വടക്കൻ ഗസ്സയിലെ 2 വയസ്സിന് താഴെയുള്ള 29 ശതമാനത്തോളം കുട്ടികൾ അപകടാവസ്ഥയിലാണെന്ന് സംഘടന കഴിഞ്ഞ മാസം തന്നെ വ്യക്തമാക്കിയതാണ്.

“മിണ്ടാൻ പോലും കഴിയാത്ത പിഞ്ചുകുഞ്ഞുങ്ങളാണ് ഈ യുദ്ധത്തിൽ ഇരയാകുന്നത്. ഒരു തലമുറയിലെ മുഴുവൻ കുട്ടികളുടെയും ബാല്യവും ഭാവിയും ഈ യുദ്ധം നശിപ്പിക്കുന്നു. കഴിക്കാൻ ഒന്നും കിട്ടാതെ നിങ്ങളുടെ കൺമുന്നിൽ നിങ്ങളുടെ കുഞ്ഞ് മരിച്ചുവീഴുന്നത് സങ്കൽപ്പിച്ചു​ നോക്കൂ… നിങ്ങളുടെ മക്കൾ ഭക്ഷണത്തിന് വിശന്നുകരയുമ്പോൾ ഒന്നും കൊടുക്കാൻ സാധിക്കാത്ത സാഹചര്യം ഓർത്തുനോക്കൂ… തീർത്തും അസഹനീയമായിരിക്കും. ഒരിക്കലും ന്യായീകരിക്കാനുമാകില്ല. ഗസ്സയിലെ യുദ്ധം ഉടനടി നിർത്തണം…’ -​കെയർ കൺട്രി ഡയറക്ടർ ഹിബ തിബ്ബി വ്യക്തമാക്കുന്നു.യുദ്ധത്തിന്റെ ആരംഭം മുതൽ കുറഞ്ഞത് 14,000 കുട്ടികളെങ്കിലും ഗസ്സയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ലോകമെമ്പാടും നാലുവർഷത്തെ യുദ്ധങ്ങളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണത്തേക്കാൾ ഒരുപാട് കൂടുതലാണ് ഇത്. ഇസ്രായേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 62 ഫലസ്തീനികൾകൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിൽ ആകെ മരിച്ചവരുടെ എണ്ണം 33,037 ആയി.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...