Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

50 എംപി ക്യാമറ, 6.58-ഇഞ്ച് ഡിസ്‌പ്ലേ, 44W ഫാസ്റ്റ് ചാർജിങ്; വിവോ Y76 S അവതരിപ്പിച്ചു

വിവോയുടെ വൈ-സീരീസിലെ ഏറ്റവും പുതിയ മോഡലായ വിവോ വൈ76എസ് പുറത്തിറങ്ങി. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 44W ഫാസ്റ്റ് ചാർജിങ് എന്നിവയാണ് വിവോ വൈ76എസിലെ പ്രധാന ഫീച്ചറുകൾ. വാട്ടർഡ്രോപ്പ്-സ്റ്റൈൽ ഡിസ്‌പ്ലേ നോച്ച് ഡിസൈനുമായി വരുന്ന സ്മാർട് ഫോണിൽ ഇരട്ട പിൻ ക്യാമറകളുണ്ട്. പിന്നിൽ ഗ്രേഡിയന്റ് ഫിനിഷിനൊപ്പം മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഹാൻഡ്സെറ്റ് ലഭിക്കും.
വിവോ വൈ76എസ് 8ജിബി റാം + 128ജിബി സ്റ്റോറേജ് വേരിയന്റിന് 1,799 യുവാൻ (ഏകദേശം 20,800 രൂപ) ആണ് വില. 8 ജിബി + 256 ജിബി വേരിയന്റിന്റെ വില 1,999 യുവാൻ (ഏകദേശം 23,200 രൂപ) ആണ്. ഇത് നിലവിൽ വിവോ ചൈന വെബ്‌സൈറ്റിൽ ഗാലക്‌സി ബ്ലൂ, സ്റ്റാർ ഡയമണ്ട് വൈറ്റ്, സ്റ്റാറി നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, വിവോ വൈ76എസിന്റെ ലഭ്യത ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ആഗോള വിപണിയിലെ ലോഞ്ച് സംബന്ധിച്ച വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടില്ല.

ഡ്യുവൽ-സിം (നാനോ) സ്ലോട്ടുകളുള്ള വിവോ വൈ76എസ് ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 1.0 ൽ ആണ് പ്രവർത്തിക്കുന്നത്. 20:9 വീക്ഷണാനുപാതവും 90.61 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവുമുള്ള 6.58-ഇഞ്ച് ഫുൾ-എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയാണ് വിവോ വൈ76എസിൽ അവതരിപ്പിച്ചിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 810 ആണ് പ്രോസസർ. കൂടാതെ 8ജിബി വരെ LPDDR4x റാം ഉണ്ട്. 50 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും ഉൾക്കൊള്ളുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് വിവോ വൈ76എസ് വരുന്നത്. സെൽഫിക്കായി വിവോ വൈ76എസിൽ 8-മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്.

വിവോ വൈ76എസ്-ന് 256ജിബി വരെ UFS 2.2 ഓൺബോർഡ് സ്റ്റോറേജ് ഉണ്ട്. ഇത് മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാവുന്നതാണ് (1ടിബി വരെ). 5ജി, 4ജി, വൈഫൈ, ബ്ലൂടൂത്ത് v5.1, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്കോപ്പ്, മാഗ്‌നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് പ്രധാന സെൻസറുകൾ. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഉൾപ്പെടുത്തിയിട്ടുണ്ട്. 44W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 4,100എംഎഎച്ച് ബാറ്ററിയാണ് വിവോ വൈ76എസിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. ബിൽറ്റ്-ഇൻ ബാറ്ററി ഒറ്റ ചാർജിൽ 16 മണിക്കൂർ വരെ ടോക്ക് ടൈം ലഭിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...