പാലക്കാട് കണ്ണന്നൂരിൽ ദേശീയപാതയ്ക്കരികിൽ ആയുധങ്ങൾ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. നാല് വടിവാളുകളാണ് ചാക്കിൽകെട്ടിയ നിലയിൽ കണ്ടെടുത്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം ആയുധങ്ങൾ കസ്റ്റഡിയിലെടുത്തു.
ഫൊറൻസിക് സംഘവും പരിശോധന നടത്തി. ദേശീയപാതയ്ക്ക് സമീപത്തെ പറമ്പിലെത്തിയ തൊഴിലാളികളാണ് ചാക്കിൽ കെട്ടിയനിലയിൽ വടിവാളുകൾ ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
കഴിഞ്ഞദിവസം ആർ.എസ്.എസ്. പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങളാണോ ഇതെന്നും സംശയമുണ്ട്. എന്നാൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.
You must be logged in to post a comment Login