Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

14 ദിവസ്സത്തെ ബാറ്ററി ലൈഫോടുകൂടി Moto Watch 100 പുറത്തിറക്കി

മോട്ടോയുടെ പുതിയ വാച്ചുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു. Moto Watch 100 ആണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ വാച്ചുകൾക്ക് ഒരുപാടു മികച്ച ഫീച്ചറുകൾ നൽകിയിരിക്കുന്നു.അതിൽ എടുത്ത് പറയേണ്ട ഒന്നാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം തന്നെ. കാരണം ഈ വാച്ചുകൾ MotoOSഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. വ്യായാമങ്ങൾ ചെയ്യുന്നവർക്ക് ഒരുപാടു മികച്ച ഫീച്ചറുകൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നതും എടുത്തുപറയേണ്ട ഒന്നാണ്. SpO2 സെൻസറുകൾ, Blood Oxygen ലെവൽ ട്രാക്കിങ്, അതുപോലെ തന്നെ 26 സ്പോർട്സ് മോഡുകൾ എന്നിങ്ങനെ എല്ലാ ഓപ്‌ഷനുകളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് Moto Watch 100 വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

അതുപോലെ തന്നെ ആൻഡ്രോയിഡിന്റെയും കൂടാതെ ഐ ഓ എസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലും ഒരേപോലെ ഉപയോഗിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് വാച്ച് കൂടിയാണ് Moto Watch 100 മോഡലുകൾ. ഇതിൽ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത എന്നത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ്. Moto Watch 100 മോഡലുകൾക്ക് 14 ദിവസ്സത്തെ വരെ ബാറ്ററി ലൈഫ് ആണ് കമ്പനി അവകാശപ്പെടുന്നത്.
വില നോക്കുകയാണെങ്കിൽ ഇന്ത്യൻ വിപണിയിൽ ഏകദേശം Rs 7,400 രൂപയ്ക്ക് അടുത്തുവരും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...