Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

നടന്‍ കാളിദാസ് ജയറാമിനെ ഹോട്ടലില്‍ തടഞ്ഞുവച്ചു

സിനിമാ നിർമാണ കമ്പനി ബിൽ തുക അടയ്ക്കാത്തതിനെ തുടർന്ന് നടൻ കാളിദാസ് ജയറാമിനെ ഹോട്ടലിൽ തടഞ്ഞുവച്ചു. മൂന്നാറിലെ സ്വകാര്യ ഹോട്ടലിലാണ് തടഞ്ഞുവച്ചത്. ഒരു ലക്ഷം രൂപയിലധികം മുറിവാടകയും റെസ്റ്റോറന്റ് ബില്ലും നൽകാത്തതിനെ തുടർന്നാണ് താരങ്ങളെ തടഞ്ഞത്.തമിഴ് വെബ്‌സീരീസിന്റെ ഷൂട്ടിംഗിനായാണ് കാളിദാസ് ജയറാമിന്റെ സംഘം മൂന്നാറിലെത്തിയത്.

ബാങ്കുമായി ബന്ധപ്പെട്ട് ചില സാങ്കേതിക തടസങ്ങളുണ്ടെന്നും പണം നാളെ അടയ്ക്കാമെന്നും സിനിമാ നിർമാണ കമ്പനി ഹോട്ടൽ അധികൃതരെ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാൻ ഹോട്ടലുടമ തയ്യാറായില്ല. തുടർന്ന് സംഘവും ഹോട്ടലുകാരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ഗേറ്റ് അടയ്ക്കുന്നതടക്കം നടപടികളിലേക്ക് കടക്കുകയും ചെയ്തു.

വാക്കേറ്റത്തിനൊടുവിൽ മൂന്നാർ പൊലീസ് എത്തി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് നിർമാണ കമ്പനി പണമടച്ചത്. തുടർന്നാണ് സംഘത്തെ ഹോട്ടലുകാർ വിട്ടയച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...