Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് പുത്തൻതോപ്പിൽ ഗുണ്ടാ ആക്രമണം, നിരവധി പേർക്ക് പരിക്ക്

കഠിനംകുളം :പുത്തൻതോപ്പ് ആശുപത്രി ജംഗ്ഷനിലാണ് ഗുണ്ടാ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. ഗുണ്ടാപ്പിരിവ് നൽകാത്തതിനെ തുടർന്നാണ് ആക്രമണമെന്ന്‌ കച്ചവടക്കാർ പറഞ്ഞു. കടകൾ അടിച്ചുതകർക്കുകയും ചെയ്തു. ആക്രമണത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു, നാലുപേർക്ക്‌ പരിക്കേറ്റു.ചിക്കൻ സ്റ്റാൾ നടത്തുന്ന ഹസ്സൻ, സഹായി അസം സ്വദേശി അമീർ, ഫോട്ടോസ്‌റ്റാറ്റ്‌ കട നടത്തുന്ന ചിറ്റു നെൽസൺ എന്നിവരെയാണ്‌ വെട്ടിപ്പരിക്കേൽപ്പിച്ചത്‌. മൂവരെയും മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിക്കൻ കടയിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ടാണ്‌ വെട്ടിയത്‌. പണം മുഴുവൻ അക്രമികൾ കൈക്കലാക്കുകയും കട തല്ലിത്തകർക്കുകയും ചെയ്തു. സമീപത്തെ പച്ചക്കറി കടയുടമയായ സ്ത്രീ ഓടിരക്ഷപ്പെട്ടു. പ്രദേശത്തെ മുഴുവൻ സ്ഥാപനത്തിലും ഭീഷണി മുഴക്കിയശേഷമാണ് സംഘം സ്ഥലംവിട്ടത്‌.അതിനുശേഷം കരിഞ്ഞവയൽഭാഗത്ത് എത്തിയ സംഘം അവിടെയുണ്ടായിരുന്ന യുവാക്കളോട് ബൈക്ക് ആവശ്യപ്പെട്ടു. ബൈക്ക്‌ നൽകാത്തതിനാൽ അവരെയും ആക്രമിച്ചു. ഇതിൽ ചിറയ്ക്കൽ സ്വദേശി വൈശാഖിന് പരിക്കേറ്റു. വൈശാഖിന്റെ സ്കൂട്ടറും തകർത്തു. അക്രമികളുടെ പിന്നാലെ പൊലീസും നാട്ടുകാരും പോയെങ്കിലും ഇടവഴികളിലൂടെ ഇവർ രക്ഷപ്പെട്ടു. അടുത്തിടെ ജയിൽ മോചിതരായ നിരവധി ക്രിമിനൽ കേസിൽ പ്രതികളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...