തിരുവല്ലയിൽ യുവതിക്ക് നേരെ അതിക്രമം നടത്തിയ പ്രതി പിടിയിലായി. യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും കടന്നു പിടിക്കുകയും ചെയ്ത യുവാവിനെയാണ് തിരുവല്ല പോലീസ് പിടികൂടിയത്. പെരുംതുരുത്തി നടുവിലേത്തറ വീട്ടിൽ അരുൺ ( 24 ) ആണ് പിടിയിലായത്.
ഇന്നലെ വൈകിട്ട് നാല് മണിയോടെ പെരുംതുരുത്തി ജംഗ്ഷന് സമീപമായാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നേരേ അരുൺ നഗ്നത പ്രദർശിപ്പിക്കുകയും തുടർന്ന് കടന്നു പിടിക്കുകയുമായിരുന്നു. യുവതി നൽകിയ പരാതിയിൽ പ്രതിയെ ഇന്ന് രാവിലെ 10 മണിയോടെ പെരുംതുരുത്തിയിൽ നിന്നും പിടികൂടുകയായിരുന്നു.
തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സമാനമായ നിരവധി കേസുകളിൽ അരുൺ പ്രതിയാണെന്ന് എസ് ഐ വിദ്യ പറഞ്ഞു.
You must be logged in to post a comment Login