Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഐപിഎൽ പതിനഞ്ചാം സീസണിൽ സഞ്ജു സാംസൺ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു

പൂണെ: ഐപിഎൽ പതിനഞ്ചാം സീസണിൽ സഞ്ജു സാംസൺ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. സൺറൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാൻ റോയൽസിന്‍റെഎതിരാളികൾ. പൂണെയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.

കെട്ടുംമട്ടും മാറിയാണ് സഞ്ജു സാംസന്‍റെ രാജസ്ഥാൻ റോയൽസും കെയ്ൻ വില്യംസന്‍റെ സൺറൈസേഴ്‌സ് ഹൈദരാബാദും വരുന്നത്. ഉഗ്രൻ ബൗളിംഗ് നിരയുമായാണ് ഇരു ടീമും മുഖാമുഖമെത്തുക.

ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹൽ, ആർ അശ്വിൻ എന്നിവർക്കൊപ്പം ജിമ്മി നീഷവും നേഥൻ കൂൾട്ടർ നൈലുമുണ്ട് സഞ്ജുവിന്‍റെ ആവനാഴിയിൽ.

ഭുവനേശ്വർ കുമാർ, ടി നടരാജൻ. ഉമ്രാൻ മാലിക്, വാഷിംഗ്ടൺ സുന്ദർ എന്നിവരെയാവും വില്യംസൺ വിശ്വസിച്ച് പന്തേൽപിക്കുക. ബൗളിംഗ് തന്ത്രമോതാൻ രാജസ്ഥാന് ലസിത് മലിംഗയും ഹൈദരാബാദിന് ഡെയ്‌ല്‍ സ്റ്റെയ്‌നുമുണ്ട്.

ജോസ് ബട്‌ലറും യശസ്വീ ജയ്സ്വാളും റോയൽസിന്‍റെ ഇന്നിംഗ്സ് തുറക്കെനെത്തുമ്പോൾ മൂന്നാമനായി ദേവ്ദത്ത് പടിക്കലും നാലമനായി നായകൻ സഞ്ജുവുമുണ്ട്. ഷിമ്രോൺ ഹെറ്റ്മെയറിന്‍റെ കൂറ്റൻ ഷോട്ടുകളിലും രാജസ്ഥാന് പ്രതീക്ഷയേറെ.

വില്യംസണും സമദും ഒഴികെയുള്ള ബാറ്റർമാരെല്ലം ഹൈദരബാദിൽ പുതിയ ഇന്നിംഗ്സിന് തുടക്കമിടുന്നവരാണ്. രാഹുൽ ത്രിപാഠി, അഭിഷേക് ശർമ്മ, നിക്കോളാസ് പുരാൻ, എയ്ൻ മാർക്രാം എന്നിവരുടെ ബാറ്റുകളിലേക്കാണ് ഹൈദരാബാദ് ഉറ്റുനോക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...