Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

‘കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനവുമായുള്ള ബന്ധത്തിനുള്ള അടയാളം തന്റെ പേര് തന്നെ’; കണ്ണൂർ പാർട്ടി കോൺഗ്രസ് വേദിയിൽ എം കെ സ്‌റ്റാലിന്‍

കണ്ണൂർ: കണ്ണൂർ സി പി എം പാർട്ടി കോൺഗ്രസ് സെമിനാറിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിന്‍. കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനവുമായുള്ള ബന്ധത്തിനുള്ള അടയാളം തന്റെ പേര് തന്നെയാണെന്ന് എം കെ സ്‌റ്റാലിന്‍. പ്രസ്‌ഥാനവുമായി അഭേദ്യമായ ബന്ധമാണ് തനിക്കുള്ളത്. പിണറായി വിജയന്‍ മതേതരത്വത്തിന്റെ മുഖമാണെന്നും ഇദ്ദേഹം പറഞ്ഞു. സിപിഎം 23ആം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു എംകെ സ്‌റ്റാലിൻ. സെമിനാറില്‍ ബി ജെ പി നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനവും സ്‌റ്റാലിന്‍ നടത്തി. നാനാത്വം അട്ടിമറിച്ച് ഏകത്വം നടപ്പാക്കാന്‍ ബി ജെ പി ശ്രമിക്കുകയാണ്.

ബ്രിട്ടീഷുകാര്‍ പോലും നടപ്പാക്കാത്ത നയമാണ് കേന്ദ്രത്തിന്റേതെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി. ജിഎസ്‌ടിയടക്കം സംസ്‌ഥാനങ്ങളുടെ താളം തെറ്റിക്കുന്ന നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. രാജ്യത്തെ സംരക്ഷിക്കാന്‍ സംസ്‌ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ഭരണഘടനാ ശില്‍പികള്‍ ഏകത്വത്തിനു വേണ്ടിയല്ല നിലകൊണ്ടതെന്നും ഇന്ത്യയുടെ നാനാത്വം അട്ടിമറിച്ച് ഏകത്വം മാത്രം നടപ്പാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരേ ഒന്നിച്ചു നിന്ന് പോരാടി ശക്‌തമായ ഫെഡറല്‍ ഇന്ത്യ രൂപപ്പെടുത്താന്‍ ശ്രമിക്കണമെന്നും സ്‌റ്റാലിന്‍ വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...