Vismaya News
Connect with us

Hi, what are you looking for?

NATIONAL

രാജ്യത്തെ കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിൽ 2,380 പേർക്ക് കോവിഡ്

ഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ കുത്തനെ വർദ്ധനവ്. തുടർച്ചയായ രണ്ടാം ദിവസവും 2000ന് മുകളിൽ രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,380 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്‌. 56 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നത് ഡൽഹിയിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,009 പേർക്കാണ് ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചത്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ മാസ്‌ക് നിബന്ധമാക്കി. നിയന്ത്രണം ലംഘിക്കുന്നവർക്ക് 500 രൂപ പിഴയായി ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, ഹരിയാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഈ സംസ്ഥാനങ്ങളിലെ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കാൻ നിർദ്ദേശം നൽകി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...