Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ വന്നേക്കും; അവലോകന യോഗം ഇന്ന്

നാളെ സംസ്ഥാനത്തെ ലോക്ക് ഡൗൺ അവസാനിക്കും. ലോക്ക് ഡൗണിന് ശേഷമുള്ള ഇളവുകൾ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന അവലോകന യോഗത്തിലായിരിക്കും തീരുമാനങ്ങൾ എടുക്കുക . കൂടുതൽ കെഎസ്‌ആർടിസി ബസ് സർവീസുകൾക്കും ഓട്ടോ, ടാക്സി സർവീസുകൾക്കും അനുമതി നൽകിയേക്കും. കൂടാതെ കൂടുതൽ കടകൾ തുറക്കുന്നതിനും അനുമതി നൽകിയേക്കും.

സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. പ്രാദേശിക നിയന്ത്രണം രോഗ വ്യാപന ത്രീവ്രത അനുസരിച്ച്‌ വരുമെന്നും അദ്ദേഹം ഇന്നലേ അറിയിച്ചു.

ഒരേ തലത്തിലുള്ള നിയന്ത്രണവും പരിശോദനയുമാണ് ഇപ്പോൾ സംസ്ഥാനത്താകെ ഉള്ളത്. പതിനാറിന് ശേഷാണ് ഇതിൽ മാറ്റം വരുത്തി വ്യത്യസ്ത നിയന്ത്രണം രോഗവ്യാപനത്തിന്റെ തീവ്രത നോക്കി ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തദ്ദേശ സ്ഥാപനങ്ങളെ തരംതിരിച്ച്‌ പ്രതിരോധ പ്രവർത്തനം നടപ്പാക്കും.പൊതുവികാരം പൂർണമായും അടച്ചിട്ടുള്ള ലോക്ക് ഡൗൺ തുടരാനാകില്ലെന്നാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...