Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ദലിത് യുവാവിന്‍റെ കസ്റ്റഡി മരണത്തില്‍ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

ചെന്നൈ: ദലിത് യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയതിന് പിന്നാലെ രണ്ടുപേര്‍ അറസ്റ്റില്‍.

25കാരനായ വിഗ്നേഷ് മരിച്ച സംഭവത്തിലാണ് സെക്രട്ടേറിയറ്റ് കോളനി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പൊന്‍രാജ്, റൈറ്റര്‍ മനാഫ് എന്നിവര്‍ അറസ്റ്റിലായത്. സബ് ഇന്‍സ്‍പെക്ടര്‍ പുഗഴം പെരുമാള്‍, ഹോംഗാര്‍ഡ് ദീപക് എന്നിവര്‍ സസ്‍പെന്‍ഷനിലാണ്.

ഏപ്രില്‍ 18ന് രാത്രിയാണ് വിഗ്നേഷിനെയും സുഹൃത്ത് സുരേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് കടത്തിയെന്നും പൊലീസിനെ അക്രമിച്ചുവെന്നും ആരോപിച്ചായിരുന്നു ഇത്. ശേഷം ഗുരുതര പരിക്കുകളോടെയാണ് വിഗ്നേഷിനെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

പൊലീസിന്റെ മര്‍ദനമേറ്റാണ് വിഗ്നേഷ് കൊല്ലപ്പെട്ടതെന്ന് ആരോപിച്ച്‌ കുടുംബാംഗങ്ങള്‍ രംഗത്തെത്തി. വിഗ്നേഷിന്റെ മൃതദേഹത്തില്‍ വലതുകാലിലെ ഒടിവടക്കം13 മുറിവുകളാണുണ്ടായിരുന്നതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം സമരം ആരംഭിച്ചു.

സംയാസ്പദമായ മരണത്തിനാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സംഭവം വിവാദമായതോടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൊലക്കേസായി രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് സി.ബി-സി.ഐ.ഡി അന്വേഷണം ഏറ്റെടുക്കുകയും സബ് ഇന്‍സ്‍പെക്ടര്‍മാരായ പുഗഴം പെരുമാള്‍, ഗണപതി, ആംഡ് റിസര്‍വ് പൊലീസ് കോണ്‍സ്റ്റബിള്‍ കാര്‍ത്തിക്, ഹെഡ് കോണ്‍സ്റ്റബിള്‍ കുമാര്‍, കോണ്‍സ്റ്റബിള്‍ പൊന്‍രാജ്, റൈറ്റര്‍ മനാഫ്, കോണ്‍സ്റ്റബിള്‍ ആനന്ദി, ഹോംഗാര്‍ഡ് ദീപക് എന്നിവരെ ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് വെള്ളിയാഴ്ച രാ​ത്രി പൊന്‍രാജിനെയും മനാഫിനെയും അറസ്റ്റ് ചെയ്തത്

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...