Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഈ പഠിത്തം എന്താണെന്നാണ് ടീച്ചർമാരേ നിങ്ങളുടെ വിചാരം; ഓൺലൈൻ ക്ലാസ്സിലെ ഹോം വർക്കിനേക്കുറിച്ച് വിദ്യാർത്ഥി

പഠനം ഓൺലൈൻ വഴിയാണെങ്കിലും ഹോം വർക്കിനൊന്നും ഒരു കുറവുമില്ല. ഇത് കുട്ടികളെ വളരെയധികം ദോഷമായി ബാധിക്കുന്നുമുണ്ട്. ഓൺലൈൻ ക്ലാസുകളുടെ പോരായ്മയും പ്രശ്‌നങ്ങളും സങ്കടങ്ങളും എണ്ണിപ്പറഞ്ഞ് ഒരു കൊച്ചുമിടുക്കന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ക്ലാസിനൊപ്പം നൽകുന്ന ഹോംവർക്കുകളുടെ എണ്ണത്തെക്കുറിച്ചാണ് ഈ മിടുക്കന്റെ പരാതി.

സ്‌കൂൾ ഗ്രൂപ്പിൽ ടീച്ചർമാർ തുരുതുരാ ഹോം വർക്കുകൾ ഇട്ടുതരുന്നതിലാണ് ഈ വിദ്യാർഥിക്ക് വലിയ സങ്കടം. പഠിക്കാനാണെങ്കിൽ ഇത്രയൊക്കെ ഹോംവർക്ക് വേണ്ട. വളരെ കുറച്ച്‌ തന്നാൽ മതിയെന്നാണ് കുട്ടി പറയുന്നത്. വളരെ സങ്കടത്തോടെ ഇക്കാര്യങ്ങൾ ടീച്ചർമാരോട് പറയുന്ന കുട്ടിയുടെ വീഡിയോ വളരെ കുറഞ്ഞ സമയംകൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.

നിങ്ങള് പഠിക്കണം പഠിക്കണം എന്നു പറയുന്നുണ്ടല്ലോ. ഈ പഠിത്തം എന്താണെന്നാണ് ടീച്ചർമാരേ നിങ്ങളുടെ വിചാരം. എനിക്ക് വെറുത്തുപോയി, സങ്കടത്തോടെ പറയുകയാ, നിങ്ങളിങ്ങനെ നോട്ട് ഇടല്ലേ. എഴുതാൻ ആണെങ്കിൽ ഇത്തിരിയിടണം, അല്ലാതെ ഇങ്ങനെ ചെയ്യരുത്.

പഠിത്തം എന്നു പറഞ്ഞാൽ ഇഷ്ടമാ, പക്ഷേ ഇങ്ങനെ ചെയ്യല്ലേ, ഞാൻ വെറുത്തു. എനിക്ക് വലിയ സങ്കടമാവുന്നു, ഇങ്ങനെ ഇട്ടാൽ എനിക്ക് ഭ്രാന്താ. സങ്കടത്തോടെ പറയാ, ഇനിയങ്ങനെ ചെയ്യല്ലേ ടീച്ചർമാരേ എന്നിങ്ങനെ പോകുന്ന സംസാരം ടീച്ചർമാരോട് പറഞ്ഞതിനെല്ലാം മാപ്പ് പറഞ്ഞാണ് അവസാനിക്കുന്നത്.

കൈലാസ് മേനോൻ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തമാശയായി തോന്നുമെങ്കിലും കുട്ടി പറയുന്നതിൽ കാര്യമുണ്ടെന്നാണ് പലരുടെയും പ്രതികരണം. ഇപ്പോൾ തുടരുന്ന ഓൺലൈൻ പഠനവും ഹോംവർക്കുകളുടെ ആധിക്യവുമെല്ലാം കുട്ടികളെ ദോഷമായി ബാധിക്കുന്നുണ്ടെന്ന അഭിപ്രായവും പലരും പങ്കുവെക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...