Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

നിങ്ങളുടെ പേരിൽ എത്ര സിം ഉണ്ടെന്നറിയാൻ ഇതാ ഒരു എളുപ്പവഴി…

പലതരത്തിലുള്ള ഓപ്ഷനുകളുമായി ആണ് ഇന്ന് ഇന്ത്യൻ വിപണിയിൽ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത്. അതിൽ ഒരു പ്രധാന ഓപ്‌ഷൻ ആണ് ഡ്യൂവൽ സിം. ഇപ്പോൾ ഡ്യൂവൽ 5ജി സപ്പോർട്ട് വരെയുള്ള സ്മാർട്ട് ഫോണുകൾ നിലവിൽ പുറത്തിറങ്ങിയിട്ടുണ്ട്. അത്തരത്തിൽ ഡ്യൂവൽ സിം ഇടുവാനുള്ള ഓപ്‌ഷൻ ഉള്ളതുകൊണ്ട് തന്നെ നമ്മളിൽ പല ആളുകളും ഡ്യൂവൽ സിം തന്നെയാണ് ഉപയോഗിച്ച് വരുന്നതും.
ഒരാളുടെ പേരിൽ ഉപയോഗിക്കാവുന്ന മാക്സിമം സിം കാർഡുകളുടെ എണ്ണം 9 ആണ് എന്ന് നമുക്ക് അറിയാം .എന്നാൽ ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ പേരിൽ എടുത്തിരിക്കുന്ന നമ്പറുകൾ ഏതൊക്കെയാണ് എന്ന് അറിയുവാൻ സാധിക്കുന്നതാണ്.
നിലവിൽ ഈ ഡാറ്റ പൂർണമായും അപ്പ്ഡേറ്റ് ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ നമുക്ക് ഇതിൽ നിലവിൽ മുഴുവൻ വിവരങ്ങളും ചിലപ്പോൾ ലഭിച്ചില്ല എന്ന് വരും. എന്നാൽ ഭാവിയിൽ വളരെ ഉപയോഗപ്രധമാകുന്ന ഒന്ന് തന്നെയാണ് ഇത്.
അത്തരത്തിൽ നിങ്ങളുടെ പേരിൽ എത്ര ഫോൺ നമ്പറുകൾ ഉണ്ട് എന്ന് അറിയാൻ കഴിയുന്നു.

അതിന്നായി ആദ്യം തന്നെ നിങ്ങൾ ഗവണ്മെന്റിന്റെ വെബ്സൈറ്റ് ആയ https://tafcop.dgtelecom.gov.in/alert.php ഈ സൈറ്റിൽ എത്തുക. അവിടെ താഴെ നിങ്ങളുടെ ഫോൺ നമ്പർ എന്റർ ചെയ്യുവാനുള്ള ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .അവിടെ നിങ്ങളുടെ ഫോൺ നമ്പർ ടൈപ്പ് ചെയ്തുകഴിഞ്ഞാൽ അടുത്തതായി നിങ്ങൾക്ക് OTP വരുന്നതായിരിക്കും. നിങ്ങളുടെഫോണിലേക്കു OTP വന്നതിനു ശേഷം അവിടെ നൽകുക. അതിനുശേഷം നിങ്ങളുടെ പേരിലുള്ള ഫോൺ നമ്പറുകൾ ഏതൊക്കെയെന്നു നിങ്ങൾക്ക് താഴെ സ്‌ക്രീനിൽ അറിയുവാൻ സാധിക്കുന്നതാണ്. നിലവിൽ മുഴുവൻ ഡാറ്റയും അപ്ഡേറ്റ് ചെയ്യതസ്ഥിതിയ്ക്ക് Stay Tuned എന്നായിരിക്കും പലർക്കും വരിക.
എന്നാൽ ഡാറ്റ അപ്പ്ഡേറ്റ് ആയിക്കഴിഞ്ഞാൽ നിങ്ങൾക്ക് നിങ്ങളുടെ പേരിലുള്ള മുഴുവൻ ഫോൺ നമ്പറുകളും കാണാൻ കഴിയുന്നതാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...