Vismaya News
Connect with us

Hi, what are you looking for?

HEALTH

ബ്ലാക്ക് ഹെഡ്സ് വരാതിരിക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടിക്കൈകൾ

മനോഹര ചർമ്മം ആണ് നമ്മുടെ സ്വപ്നം. എന്നാൽ പലരേയും അലട്ടുന്ന ചർമ്മപ്രശ്നമാണ് ബ്ലാക്ക് ഹെഡ്സ്. ചർമ്മത്തിലെ സുഷിരങ്ങളിൽ അഴുക്കടിഞ്ഞു കൂടുന്നതും മെലാനിൻ ഉൽപാദനം ചർമത്തിൽ അധികമാകുന്നതുമെല്ലാം തന്നെ ഈ പ്രശ്‌നത്തിന് കാരണമാകുന്നു.

ബ്ലാക്ക് ഹെഡ്സ് വരാതിരിക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടിക്കെെകൾ

മുട്ടയുടെ വെള്ള ഒരു ടേബിൾ സ്പൂൺ ചെറു നാരങ്ങാ നീര് ചേർത്ത് നന്നായി മിക്സ് ചെയ്യുക. 15 മിനുട്ട് നേരം ഈ പാക്ക് മാറ്റിവയ്‌ക്കുക. മുഖം ചെറു ചൂട് വെള്ളത്തിൽ നന്നായി കഴുകി ഉണങ്ങിയ ടവൽ കൊണ്ട് വൃത്തിയാക്കുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്സ് ഉള്ള സ്ഥലങ്ങളിൽ പാക്ക് തേച്ചുപിടിപ്പിക്കുക. 15 മിനിട്ട് കഴിഞ്ഞു കഴുകിക്കളയുക. നാരങ്ങ മുഖത്തെ എണ്ണമയം കളഞ്ഞു ചർമ്മ സുഷിരങ്ങൾ തുറന്ന് ചർമ്മത്തെ വൃത്തിയുള്ളതും മൃദുവുള്ളതും തിളക്കമാർന്നതും ആക്കുന്നു.

ചർമ്മത്തിലെ മൃത കോശങ്ങളെ ഇല്ലാതാക്കാൻ നല്ലൊരു ചേരുവകയാണ് ബേക്കിംഗ് സോഡ. ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും അര ടേബിൾ സ്പൂൺ ചെറു നാരങ്ങാ നീരും നന്നായി യോജിപ്പിച്ചു പേസ്റ്റ് ഉണ്ടാക്കി ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗത്ത് പുരട്ടുക. ഉണങ്ങിയതിനു ശേഷം ചെറു ചൂട് വെള്ളത്തിൽ കഴുകിക്കളയുക.

‌മുൾട്ടാണി മിട്ടി പൊടിച്ചതും ഓറഞ്ചു തൊലിയുടെ പൊടിയും നന്നായി യോജിപ്പിച്ച് മൂക്കത്ത് മൃദുവായി സ്‌ക്രബ് ചെയ്യുക. ഇത് 5 മുതൽ 10 മിനിറ്റ് വരെ ഇട്ടേക്കുക. മൃദുവായി സ്‌ക്രബ് ചെയ്‌ത ശേഷം മുഖം വെള്ളത്തിൽ കഴുകുക

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...