Vismaya News
Connect with us

Hi, what are you looking for?

GULF

പ്രവാസി മലയാളികൾക്ക് സന്തോഷം; പുതിയ സര്‍വീസുകൾ ഉടൻ

അബുദാബി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് മേയ് ഒന്നു മുതല്‍ റാസല്‍ഖൈമയില്‍ നിന്ന് കണ്ണൂരിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നു. മേയ് രണ്ട് മുതല്‍ ലഖ്‌നൗവിലേക്കും പുതിയ സര്‍വീസ് തുടങ്ങുകയാണ്.അതേസമയം അബുദാബിയില്‍ നിന്ന് കണ്ണൂര്‍, കൊച്ചി, മുംബൈ സെക്ടറിലേക്കുള്ള സര്‍വീസ് വര്‍ധിപ്പിച്ചിട്ടുമുണ്ട്. റാസല്‍ഖൈമയിൽ നിന്ന് കണ്ണൂരിലേക്ക് ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ആഴ്ചയില്‍ മൂന്ന് വിമാന സര്‍വീസാണ് ആദ്യം ഉണ്ടാകുക. കണ്ണൂരിൽ നിന്ന് വൈകിട്ട് 6.15ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാത്രി 8.45ന് റാസൽഖൈമയിൽ ഇറങ്ങും. തിരിച്ച് റാസൽഖൈമയിൽനിന്ന് രാത്രി 9.45ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.10ന് കണ്ണൂരിൽ ഇറങ്ങും. റാസല്‍ഖൈമയില്‍ നിന്ന് ലഖ്‌നൗവിലേക്ക് മേയ് രണ്ട് മുതല്‍ ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് ഉണ്ടാകും. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ രാവിലെ 11.55ന് പുറപ്പെട്ട് വൈകിട്ട് 5.15ന്   ലഖ്‌നൗവിൽ എത്തും.

അബുദാബിയില്‍ നിന്ന് ആഴ്ചയില്‍ ആറ് സര്‍വീസുണ്ടായിരുന്ന കൊച്ചിയിലേക്ക് 24 മുതല്‍ പ്രതിദിന സര്‍വീസാണ് ഉള്ളത്. ഞായറാഴ്ചകളിലെ പുതിയ സർവീസ് രാത്രി 11.55ന് പുറപ്പെട്ട് പുലർച്ചെ 5.35ന് നെടുമ്പാശേരിയിൽ ഇറങ്ങും.ഈ മാസം 15 മുതല്‍ അബുദാബിയില്‍ നിന്ന് മുംബൈയിലേക്ക് പ്രതിദിന സര്‍വീസ് ഉണ്ടാകും. രാത്രി 10.50ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.10ന് മുംബൈയിൽ എത്തും.മേയ് മുതല്‍ അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്ക് നാല് അധിക സര്‍വീസ് ആരംഭിക്കും. ഞായർ, തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ അബുദാബിയിൽ നിന്ന് രാത്രി 9.55ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.20ന് കണ്ണൂരിലെത്തും. നേരത്തെ ആഴ്ചയിൽ 6 ദിവസമായിരുന്നു സർവീസ്. മേയ് മുതൽ ഇത് പ്രതിദിന സർവീസ് ആകുന്നതിനൊപ്പം തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ രണ്ട് സർവീസുകളുമുണ്ടാകും.പുതുക്കിയ ഷെഡ്യൂൾ പ്രകാരം എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി – ഇന്ത്യ സെക്ടറിലെ സർവീസുകൾ ആഴ്ചയിൽ 31ൽ നിന്ന് 43 ആയി ഉയരും. പുതിയ സർവീസുകൾ പ്രാബല്യത്തിൽ വരുന്നതോടെ എയർ ഇന്ത്യ എക്സ്പ്രസിൽ അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് ആഴ്ചയിൽ 2222 പേർക്ക് കൂടി യാത്ര ചെയ്യാനാകും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...