Vismaya News
Connect with us

Hi, what are you looking for?

HEALTH

തേന്‍ നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം….

നെല്ലിക്ക കഴിക്കുന്നത് പോലെ തന്നെ തേൻ നെല്ലിക്ക കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളും അനവധിയാണ്. ഇങ്ങനെ ചെയ്യുന്നത് നെല്ലിക്കയുടെ ആരോഗ്യഗുണങ്ങളും രുചിയും കൂട്ടുന്നു.തേനിൽ കുതിർത്തുവെച്ച നെല്ലിക്ക ദിവസേന കഴിച്ചാൽ അദ്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ ഉണ്ടാകും. തൊണ്ടവേദന, ജലദോഷം, ചുമ, പനി എന്നിവയിൽ നിന്ന് ആശ്വാസം നേടാൻ കഴിയുന്ന അത്ഭുത മിശ്രിതമാണ് നെല്ലിക്കയും തേനും. കരളിന്റെ പ്രവർത്തനത്തെ തേനിൽ കുതിർത്ത നെല്ലിക്ക ഉത്തേജിപ്പിക്കുമെന്ന് അറിയപ്പെടുന്നു. ഇത് ഇൻസുലിന്റെ മികച്ച ഉൽപാദനത്തിന് സഹായകമാണ്.

നെല്ലിക്കയും തേനും ദിവസവും കഴിക്കുന്നത് ശരീരഭാരം കുറയ്‌ക്കാനും കൊളസ്ട്രോൾ നിയ്രന്തിച്ച് നിർത്താനും സഹായിക്കും. ഈ കോമ്പിനേഷന് അതിശയകരമായ സൗന്ദര്യ ഗുണങ്ങളും അടങ്ങുന്നുണ്ട്. പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങളെ തടയുകയും ആരോഗ്യകരമായ ചർമ്മം നൽകുകയും ചെയ്യുന്നു.തേൻ നെല്ലിക്ക കഴിക്കുന്നത് കരളിനെ കൂടുതൽ ആരോഗ്യകരമാക്കുന്നു. കരളിലെ വിഷവസ്തുക്കളെ ശുദ്ധമാക്കി മികച്ച പ്രവർത്തനത്തിന് സഹായിക്കുന്നു. പിത്തരസത്തിന്റെ അളവ് ബാലൻസ് ചെയ്യുന്നതിനും മഞ്ഞപ്പിത്തം തടയുന്നതിനും ചികിത്സിക്കുന്നതിനും ഈ മിശ്രിതം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.ദിവസവും ഒരു നെല്ലിക്ക തേനിൽ ചേർത്ത് കഴിക്കുന്നത് യുവത്വം നിലനിർത്താൻ പറ്റിയ ഭക്ഷണമാണ്. ശരീരത്തിന് ആവശ്യമായ ഊർജം പകരാനും ശരീരത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. ഇത് മുഖത്തുണ്ടാവുന്ന ചുളിവുകളും നേർത്ത വരകളും ഇല്ലാതാക്കുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...