Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പൂരം ആവേശത്തില്‍ തൃശൂര്‍; സാമ്പിള്‍ വെടിക്കെട്ട് നാളെ

തൃശൂര്‍: വര്‍ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ചുള്ള സാമ്പിള്‍ വെടിക്കെട്ട് നാളെ. ബുധനാഴ്ച രാത്രി 7.30ന് തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും. തുടര്‍ന്ന് പാറമേക്കാവും കരിമരുന്നിന്റെ ആകാശ പൂരത്തേക്ക് തിരികൊളുത്തും.തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന് ഇത്തവണ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുക ഒരാളാണ്. നൂറ്റാണ്ടുകള്‍ പിന്നിട്ട ചരിത്രത്തില്‍ ആദ്യമായാണ് രണ്ടുവിഭാഗങ്ങളുടെ വെടിക്കെട്ട് ചുമതല ഒരാളിലേക്കെത്തുന്നത്. തിരുമ്പാടിയുടെ പതിവ് കരാറുകാരനായ മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീഷിനാണ് ഈ അപൂർവ്വ നിയോഗം. പതിറ്റാണ്ടുകൾ പഴക്കമുളള തൃശൂർ പൂരത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇരു ദേവസ്വങ്ങൾക്കും ഒരേ കരാറുകാരൻ വെടിക്കെട്ട് ഒരുക്കുന്നത്.

സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് പാറമേക്കാവിന്റെ കരാറുകാരന് ലൈസൻസ് ലഭിക്കാതെ വന്നതോടെയാണ് രണ്ട് ദേവസ്വങ്ങൾക്ക് വേണ്ടിയും വെടിക്കെട്ട് ഒരുക്കാനുളള നിയോഗം സതീഷിലേക്ക് എത്തിയത്. കളക്ടർ വിആർ കൃഷ്ണ തേജ ഉൾപ്പെടെ ഇടപെട്ടാണ് ഇരുദേവസ്വങ്ങളുടെയും കരാർ ഒരാൾക്ക് നൽകാൻ തീരുമാനിച്ചത്.കഴിഞ്ഞ തവണ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ചുമതല ഇദ്ദേഹത്തിനായിരുന്നു.വെടിക്കെട്ട് നടക്കുന്നതിനാൽ നഗരം കനത്ത പൊലീസ് സുരക്ഷാവലയത്തിലാണ്. സ്വരാജ് റൗണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ പെസോയും പൊലീസും അനുവദിച്ച സ്ഥലങ്ങളില്‍നിന്ന് വെടിക്കെട്ട് കാണാം. ബഹുവര്‍ണ അമിട്ടുകള്‍, ഗുണ്ട്, കുഴിമിന്നി, ഓലപ്പടക്കം തുടങ്ങിയവ വെടിക്കെട്ടിന് വര്‍ണശോഭ നല്‍കും. 20ന് പുലര്‍ച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്. പകല്‍പ്പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷവും വെടിക്കെട്ടുണ്ടാകും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...