Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

തോട്ടങ്ങൾ ദത്തെടുക്കൽ പദ്ധതി വിപുലമാക്കി റബർ ബോർഡ്

കോ​ട്ട​യം: തോ​ട്ട​ങ്ങ​ൾ ദ​ത്തെ​ടു​ക്കു​ന്ന പ​ദ്ധ​തി വി​പു​ല​മാ​ക്കാ​ൻ റ​ബ​ർ ബോ​ർ​ഡ്. ഉ​ട​മ​സ്ഥ​ർ സ്ഥ​ല​ത്തി​ല്ലാ​ത്ത​തും ടാ​പ്പി​ങ്​ തൊ​ഴി​ലാ​ളി​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ​ട​ക്കം വി​വി​ധ കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ ടാ​പ്പി​ങ്​ മു​ട​ങ്ങി​യ​തു​മാ​യ തോ​ട്ട​ങ്ങ​ളാ​ണ്​ ബോ​ർ​ഡ്​ ഏ​റ്റെ​ടു​ക്കു​ക. ഇ​തു​വ​രെ 13,000 ഹെ​ക്​​ട​ർ തോ​ട്ടം പ​ദ്ധ​തി​പ്ര​കാ​രം ബോ​ർ​ഡ്​ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ 25,000 ഹെ​ക്​​ട​റി​ലെ​ത്തി​ക്കു​മെ​ന്നും റ​ബ​ർ ബോ​ർ​ഡ്​ വൃ​ത്ത​ങ്ങ​ൾ ​ പ​റ​ഞ്ഞു.

റ​ബ​ർ മേ​ഖ​ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നും ടാ​പ്പി​ങ്​ ന​ട​ത്താ​തെ തോ​ട്ട​ങ്ങ​ൾ ന​ശി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നും ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ ബോ​ർ​ഡ്​ ല​ക്ഷ്യ​മി​ടു​ന്നു. റ​ബ​ർ കൃ​ഷി കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ വ്യാ​പി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്കും ബോ​ർ​ഡ്​ തു​ട​ക്ക​മി​ട്ടു. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പു​തു​താ​യി ര​ണ്ടു​ല​ക്ഷം ഹെ​ക്​​ട​ർ സ്ഥ​ല​ത്താ​കും കൃ​ഷി ചെ​യ്യു​ക. ഇ​തി​ന്​ കേ​​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി.

ബോ​ർ​ഡു​മാ​യി വി​വി​ധ​ത​ല​ങ്ങ​ളി​ൽ സ​ഹ​ക​രി​ക്കു​ന്ന ട​യ​ർ ക​മ്ബ​നി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ഇ​തി​ന്​ കു​റ​ഞ്ഞ നി​ര​ക്കി​ൽ കാ​ർ​ഷി​ക​വാ​യ്​​പ ല​ഭ്യ​മാ​ക്കും. ഏ​ഴു​ശ​ത​മാ​നം പ​ലി​ശ​നി​ര​ക്കി​ലാ​കും വാ​യ്​​പ. പ​ദ്ധ​തി പ്ര​കാ​രം പു​തു​കൃ​ഷി​ക്ക്​ വാ​യ്​​പ​യെ​ടു​ക്കു​ന്ന​വ​രു​ടെ ആ​ദ്യ ഏ​ഴു​വ​ർ​ഷ​ത്തെ പ​ലി​ശ​യു​ടെ പ​കു​തി ട​യ​ർ നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ആ​ത്മ ന​ൽ​കും. റ​ബ​ർ​ ബോ​ർ​ഡും ആ​ത്മ​യും ഉ​ണ്ടാ​ക്കു​ന്ന ധാ​ര​ണ കൃ​ഷി​ക്കാ​ർ​ക്ക്​ ബാ​ധ്യ​ത​യു​ണ്ടാ​ക്കി​ല്ല. റ​ബ​ർ കൃ​ഷി വ്യാ​പി​പ്പി​ക്കേ​ണ്ട​ത്​ അ​നി​വാ​ര്യ​മാ​യ​തി​നാ​ലാ​ണി​തെ​ന്നും ബോ​ർ​ഡ്​ വ്യ​ക്ത​മാ​ക്കി. റ​ബ​റി​െൻറ ആ​വ​ശ്യ​ക​ത പ്ര​തി​വ​ർ​ഷം 15 മു​ത​ൽ 20 ല​ക്ഷം ട​ൺ​വ​രെ​യാ​യി ഉ​യ​രു​മെ​ന്നാ​ണ്​ വ്യ​വ​സാ​യി​ക​ളു​ടെ ക​ണ​ക്ക്. അ​തി​െൻറ 75 ശ​ത​മാ​ന​മെ​ങ്കി​ലും രാ​ജ്യ​ത്ത്​ ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

കേ​ര​ള​ത്തി​ൽ പു​തു​കൃ​ഷി സാ​ധ്യ​ത കു​റ​വാ​യ​തി​നാ​ൽ വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ൾ​ക്കാ​യി​രി​ക്കും മു​ന്തി​യ പ​രി​ഗ​ണ​ന. പ​ദ്ധ​തി​ക്ക്​ ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ സാ​​​ങ്കേ​തി​ക സ​ഹാ​യ​വും റ​ബ​ർ ബോ​ർ​ഡ്​ ന​ൽ​കും. നി​ല​വി​ൽ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ റ​ബ​ർ കൃ​ഷി വ്യാ​പ​നം ശ​ക്ത​മാ​ണ്.

അ​തി​നി​ടെ, റ​ബ​ർ ബോ​ർ​ഡ്​ ആ​സ്ഥാ​നം വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രി​ട​ത്തേ​ക്ക്​ മാ​റ്റാ​നു​ള്ള നീ​ക്ക​ങ്ങ​ളും ന​ട​ന്നി​രു​ന്നു. ട​യ​ർ ഇ​ത​ര മേ​ഖ​ല​ക​ളി​ൽ പു​തി​യ റ​ബ​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളും ബോ​ർ​ഡി​െൻറ പ​രി​ഗ​ണ​ന​യി​ലാ​ണ്. റ​ബ​ർ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന കു​റ​ഞ്ഞ നി​ര​ക്കി​ൽ ന​ട​ത്താ​നു​ള്ള സം​വി​ധാ​ന​വും ബോ​ർ​ഡ്​ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...