Vismaya News
Connect with us

Hi, what are you looking for?

NEWS

തകർത്തുവാരി ‘ഡോക്ടർ’

തമിഴ് സിനിമാ ഇൻഡസ്ട്രിക്ക് ആവേശമുണർത്തി ‘ഡോക്ടർ’. ഒക്ടോബർ ഒൻപതിന് തമിഴ്നാട്ടിലെ തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം 25 ദിവസംകൊണ്ട് നൂറ് കോടിയാണ് ബോക്സ്ഓഫിസിൽ നിന്നും വാരിക്കൂട്ടിയത്. സിനിമയുടെ ആഗോളകലക്‌ഷൻ തുകയാണിത്. കെജെആർ സ്റ്റുഡിയോസും ശിവകാർത്തികേയൻ പ്രൊഡക്‌ഷൻസും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നെൽസനാണ്.

ആദ്യ ആഴ്ചയിൽ തന്നെ കുടുംബപ്രേക്ഷകരെയും ചെറുപ്പക്കാരെയും ആകർഷിക്കാനായി എന്നതാണ് ചിത്രത്തിന് ഏറ്റവും വലിയ ഗുണമായി മാറിയത്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രം മുഴുനീള കോമഡി എന്റർടെയ്നറാണ് ‘ഡോക്ടർ’. തമിഴ്നാട്ടിൽ ഏകദേശം രണ്ട് വർഷങ്ങൾക്കു ശേഷമാണ് ഇത്രയധികം കുടുംബപ്രേക്ഷകർ തിയറ്റുകളിലേയ്ക്ക് തിരിച്ചുവരുന്നത്. ശിവകാർത്തികേയന്റെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമായും ‘ഡോക്ടർ’ മാറി.

പ്രിയങ്ക അരുൾ മോഹൻ, വിനയ് റായ്, യോഗി ബാബു, മിലിന്ദ് സോമൻ, ഇളവരസ്, അർച്ചന ചന്ദോക്കെ, അരുൺ അലക്സാണ്ടർ, രഘു റാം, രാജീവ് ലക്ഷ്മൺ, ശ്രീജ രവി തുടങ്ങി വൻതാരനിര അണിനിരന്ന ചിത്രം ഡാർക് കോമഡി വിഭാഗത്തിൽപ്പെടുന്നു. ദീപാവലി ദിനത്തിൽ സൺ ടിവിയിലും നവംബർ അഞ്ച് മുതൽ നെറ്റ്ഫ്ലിക്സിലും ‘ഡോക്ടർ’ പ്രദർശിപ്പിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...