പൃഥ്വിരാജ് പ്രൊഡക്ഷൻസിൽ ഒരുക്കിയ മനു വാര്യർ ചിത്രം കുരുതി ഒടിടിയിൽ റിലീസ് ചെയ്യും. ഓഗസ്റ്റ് 11 മുതൽ ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ചെയ്യും. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത് .നേരത്തെ പൃഥ്വിരാജിൻ്റെ കോൾഡ് കേസ് എന്ന സിനിമയും ആമസോണിൽ തന്നെയായിരുന്നു റിലീസ്.
ബോളിവുഡിൽ ‘കോഫി ബ്ലൂം’ എന്ന സിനിമ ഒരുക്കിയതിന് ശേഷമാണ് മലയാളത്തിലേക്കുള്ള മനുവിന്റെ രംഗപ്രവേശം. റോഷൻ മാത്യു, മണികണ്ഠൻ ആർ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈൻ ടോം ചാക്കോ, നസ്ലെൻ, സാഗർ സൂര്യ, മാമുക്കോയ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.
You must be logged in to post a comment Login