വിജയ് സേതുപതിക്കെതിരെ ഉണ്ടായ ആക്രമണത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരനായ മലയാളി ജോണ്സണ് ആണ് ആക്രമിച്ചത്. ഇയാളെ ബെംഗളൂരു പോലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ബംഗളുരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ജോൺസൺ വിജയ് സേതുപതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. താരത്തെ പിന്നില്‍ നിന്ന് ചവിട്ടി വീഴ്ത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Actor #VijaySethupathi attacked at Bengaluru airport. Initial reports say the incident happened yesterday night. More details awaited… pic.twitter.com/07RLSo97Iw
— Janardhan Koushik (@koushiktweets) November 3, 2021
അന്തരിച്ച കന്നഡ നടന് പുനീത് രാജ്കുമാറിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ വന്നതായിരുന്നു വിജയ് സേതുപതിയും സംഘവും. സംഘം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടന്‍ തന്നെ സെല്‍ഫി എടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് ജോണ്സണ് അടുത്തേക്ക് ചെന്നു. ജോൺസൺ മദ്യലഹരിലായിരുന്നത് കൊണ്ട് ഇപ്പോൾ സെല്‍ഫി എടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് നടന്റെ സഹായി ഇയാളെ മാറ്റി നിര്‍ത്തി. തുടർന്നാണ് ഇയാൾ പ്രകോപിതനായി താരത്തിനടുത്തേക്ക് വരികയും ആക്രമിക്കുകയും ചെയ്യുന്നത്.
ഉടന്‍ തന്നെ ഇയാളെ വിമാനത്താവളത്തിലെ സുരക്ഷാസേനയും വിജയ് സേതുപതിക്ക് ഒപ്പമുണ്ടായിരുന്നവരും പേര്‍ന്ന് കീഴടക്കി. ഇയാളെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോണ്സണ് നടന്റെ സഹായിയെ പിന്നില്‍ നിന്ന് ചവിട്ടിയതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
You must be logged in to post a comment Login