ആര്യനാട് എക്സൈസ് ബൈക്കിൽ കഞ്ചാവുമായി എത്തിയ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ ഇവരിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. കഞ്ചാവ് കൊണ്ടു വന്ന ബൈക്കും കസ്റ്റഡിയിൽ എടുത്തു.
പുതുക്കുളങ്ങര വില്ലിപ്പാറ വീട്ടിൽ ബാലു എന്ന എം.അനന്ദു (25), പുതുക്കുളങ്ങര കിഴക്കേ പ്ലാവിള വീട് ജഗദ ഭവനിൽ ആർ.കൃഷ്ണചന്ദ്രൻ (25) എന്നിവർ ആണ് പിടിയിൽ ആയത്. . തമിഴ്നാട്ടിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇവർ വെളിപ്പെടുത്തി.
പുതുക്കുളങ്ങര, നെടുമങ്ങാട് എന്നീ മേഖലകളിൽ കഞ്ചാവ് എത്തിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ഇവർ നിരീക്ഷണത്തിൽ ആയിരുന്നുവെന്ന് ഇൻസ്പെക്ടർ എസ്.ബി.ആദർശ് പറഞ്ഞു. ഇൻസ്പെക്ടർക്ക് പുറമേ പ്രിവന്റീവ് ഓഫിസർ സി.ശിശുപാലൻ, കെ.വിജയ കുമാർ, കെ.എസ്.ഷിൻരാജ്, എ.ശ്രീകുമാർ, ബ്ലസൻ എസ്.സത്യൻ, എസ്.അനിൽ കുമാർ, ലിജി ശിവരാജ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.
You must be logged in to post a comment Login