കോട്ടയം ബ്രഹ്മമംഗലത്ത് കൂട്ട ആത്മഹത്യ ശ്രമം. ആസിഡ് ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ ഒരു കുടുംബത്തിലെ 4 പേരിൽ 2 പേർ മരിച്ചു. 2 പേരുടെ നില അതീവ ഗുരുതരാവസ്ഥയിൽ.
കാലായിൽ സുകുമാരന്റെ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത് മകളുടെ വിവാഹം മുടങ്ങിയ മനോവിഷമത്തിൽ ആണ് ആത്മഹത്യാശ്രമമെന്നാണ് സൂചന. ഇന്നലെ രാത്രിയിൽ ഇവരെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സീന മരിച്ചു. മറ്റുള്ളവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. തുടർന്നാണ് രണ്ടാമത്തെ മരണം.
You must be logged in to post a comment Login