കൊട്ടാരക്കര കുളക്കട പഞ്ചായത്ത് ജീപ്പിൻറെ ഡ്രൈവറെ പഞ്ചായത്ത് ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. പൂവറ്റൂർ കിഴക്ക് രാജ്ഭവനിൽ ശിവരാജൻറെ മകൻ രഞ്ജിത്തി (38)നെയാണ് ഇന്നു രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ ഓഫീസ് വൃത്തിയാക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. അഞ്ച് വർഷത്തിലധികമായി കുളക്കട പഞ്ചായത്തിലെ ഡ്രൈവറാണ് രഞ്ജിത്.അടുത്തിടെ അവധിയെടുത്തതിൻറെ പേരിൽ ഇയാളെ ജോലിയിൽനിന്ന് ഒഴിവാക്കിയിരുന്നു.
ഇതോടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു രഞ്ജിത്തെന്നു ബന്ധുക്കൾ പറയുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവാണ്. പുത്തൂർ പോലീസ് തുടർ നടപടി സ്വീകരിച്ചു.
You must be logged in to post a comment Login