രജനികാന്തിന്റെ ‘അണ്ണാത്തെ’ ലോകമെമ്പാടുമായി 238.21 കോടി രൂപയാണ് നേടിയിരിക്കുന്നത്. 2021-ൽ ബോക്സ് ഓഫീസിൽ ഏറ്റവും വേഗത്തിൽ 200 കോടി നേടിയ ‘അണ്ണാത്തെ’ റിലീസായി മൂന്നാഴ്ച പിന്നിട്ടിട്ടും കളക്ഷനുകൾ വാരിക്കൂട്ടുകയാണ്. ചിത്രം ഉടൻ തന്നെ ലോകമെമ്പാടുമുള്ള 250 കോടി ക്ലബ്ബിൽ എത്തുമെന്നാണ് സൂചന.
സിരുത്തൈ ശിവ സംവിധാനം ചെയ്ത ‘അണ്ണാത്തെ’ ദീപാവലി റിലീസായി എത്തിയ ചിത്രമായിരുന്നു. തുടക്കത്തിൽ നെഗറ്റീവ് റിവ്യൂസുകളും, സമ്മിശ്ര പ്രതികരണങ്ങളും ആണ് ചിത്രത്തിന് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസ് കളക്ഷനെ അത് ബാധിച്ചിട്ടില്ല.
ആദ്യ ആഴ്ച്ച തന്നെ ചിത്രം 202.47 കോടി നേടിയെന്നാണ് കണക്കുകൾ പറയുന്നത്. രണ്ടാമത്തെ ആഴ്ച്ച 26.32 കോടിയും മൂന്നാമത്തെ ആഴ്ച്ചയിലെ മൂന്ന് ദിവസങ്ങളിലായി നേടിയ കളക്ഷൻ ഉൾപ്പടെ ആണ് 238.21 . തമിഴ്നാട്ടിൽ മാത്രം ‘അണ്ണാത്തെ’ നേടിയത് 149.24 കോടി രൂപ കളക്ഷൻ ആണ്. ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലൻ ‘അണ്ണാത്തെ’ നേടിയ കളക്ഷന്റെ കണക്കുകൾ ട്വിറ്ററിലൂടെ പങ്ക്
You must be logged in to post a comment Login