ഇന്നത്തെ സ്വർണവില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില 4475 രൂപ എന്ന നിലയിലാണ്. ഒരു ഗ്രാം 22 കാരറ്റ് ഇന്നത്തെ സ്വർണ വില 4475 രൂപയാണ്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ സ്വർണ്ണവിലയിൽ 450 രൂപയോളം വ്യത്യാസമുണ്ടായി. നവംബർ 25 ന് 4470 രൂപയായിരുന്നു സ്വർണ വില. നവംബർ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണവില വർധിച്ചു.
ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വിലയാണ് കഴിഞ്ഞ നാല് ദിവസങ്ങളിലായി ഉള്ളത്. ഇന്നത്തെ സ്വർണ വില പവന് 35800 രൂപയാണ്. 24 കാരറ്റ് വിഭാഗത്തിൽ ഇന്നത്തെ സ്വർണ വിലയും ഗ്രാമിന് 4882 രൂപയാണ്.
You must be logged in to post a comment Login