കുവൈത്തിൽ പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. താമസ സ്ഥലത്താണ് 47 വയസുകാരന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
മരണം സംബന്ധിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസും പാരാമെഡിക്കൽ സംഘവും ക്രമിനൽ എവിഡൻസ് വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മരണപ്പെട്ടയാളുടെ വായിൽ നിന്ന് രക്തം പുറത്തുവന്ന നിലയിലായിരുന്നു. കൊലപാതകമോ രക്തസ്രാവം കാരണമായോ അല്ലെങ്കിൽ മയക്കുമരുന്നോ വിഷമോ പോലുള്ളവ അമിതമായി ഉപയോഗിച്ചാലോ ഇത്തരത്തിൽ സംഭവിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
രണപ്പെട്ടയാളെക്കുറിച്ചും സംഭവം നടന്ന സ്ഥലത്തെക്കുറിച്ചുമുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല
You must be logged in to post a comment Login