സ്വർണവിലയിൽ വർധന. 4510 രൂപയാണ് ഒരു ഗ്രാമിന് ഇന്നത്തെ സ്വർണ വില. പവന് 36080 രൂപയാണ് ഇന്നത്തെ സ്വർണ വില. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 15 രൂപയുടെ വർധനവുണ്ടായി. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഉയർന്നത്.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നത്തെ സ്വർണവിലയിൽ രേഖപ്പെടുത്തിയത്. 4475 രൂപയിൽ നിന്ന് 20 രൂപ വർധിച്ച ശേഷം കഴിഞ്ഞ മൂന്ന് ദിവസമായി 4495 രൂപയിലായിരുന്നു സ്വർണത്തിന്റെ വിപണനം. പത്ത് ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 45100 രൂപയാണ്. 150 രൂപയുടെ വർധനവാണ് ഉണ്ടായത്.
ഡിസംബർ ഒന്നിന് ഇന്നലെ 4460 രൂപയിലെത്തിയത്. ഇവിടെ നിന്ന് 4445 രൂപയിലേക്ക് താഴ്ന്ന ശേഷം വില 4475 രൂപയിലേക്ക് ഉയർന്നു.24 കാരറ്റ് വിഭാഗത്തിൽ ഇന്നത്തെ സ്വർണ വിലയും ഗ്രാമിന് 4905 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.
You must be logged in to post a comment Login