കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വര്‍ഗീസ്. എതിര്‍പക്ഷത്തുള്ള രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ കുടുംബാംഗങ്ങളെ ഉപയോഗിക്കുന്നത് കഷ്ടമാണെന്ന് ഡോ.പ്രിയ വര്‍ഗീസ് പറഞ്ഞു.
അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനായി യുജിസി നിഷ്കര്‍ഷിച്ചിരിക്കുന്ന എല്ലാ യോഗ്യതകളുണ്ടായിട്ടും അപവാദ പ്രചാരണം നടക്കുകയാണ്. എന്നാല്‍ 2010ലെ ചട്ടങ്ങള്‍ പരിഷ്കരിച്ച് 2018ല്‍ യുജിസി ഇറക്കിയ റെഗുലേഷനില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ടെന്ന് പ്രിയ വര്‍ഗീസ് വ്യക്തമാക്കുന്നു.
വസ്തുതകള്‍ വളച്ചൊടിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്നും പ്രിയ വര്‍ഗീസ് പറഞ്ഞു.
You must be logged in to post a comment Login